രാ​ജേ​ന്ദ്ര​ൻ

നാലുവയസുകാരനെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഇരവിപുരം: നാലുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. സമീപ വീട്ടിലെ കുട്ടിയെ വീടിനകത്തേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിൽ പ്രതിയെ ആറുമാസങ്ങൾക്ക് ശേഷമാണ് ഓച്ചിറയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇരവിപുരം അക്കോലി ചേരിയിൽ കൂട്ടിക്കട കണിയാംപറമ്പിൽ രാജേന്ദ്രൻ(56) ആണ് പൊലീസ് പിടിയിലായത്. പീഡന സംഭവത്തെ തുടർന്ന് നാട്ടുകാർ വീടുവളഞ്ഞപ്പോൾ ഇയാൾ ഫോണും കളഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

മത്സ്യബന്ധന മേഖലയിൽ ജോലി നോക്കുന്ന ഇയാളെ തിരക്കി പൊലീസ് ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്‍റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിവന്നത്. ഓച്ചിറയിൽ ഫാൻസി ഐറ്റങ്ങൾ വിൽക്കുന്ന കടയിൽ പ്രതി ജോലിചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇരവിപുരം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.ഇൻസ്പെക്ടർ രാജീവ്, എസ്.ഐ രഞ്ജിത്ത്, സി.പി.ഒ സജിൻ, അനീഷ്, ഷാർലി എന്നിവർ ചേർന്നാണ് പിടികൂടിയത്.

Tags:    
News Summary - Suspect arrested for molesting four-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.