കരുനാഗപ്പള്ളി: മാലിന്യ സംസ്‌കരണരംഗത്ത് മികച്ച പ്രവര്‍ത്തനം, പൊതു ശുചിത്വം, പൊതു ശൗചാലയങ്ങളുടെ മികച്ച പരിപാലനം എന്നിവ നിര്‍വഹിച്ചതിന് തഴവ ഗ്രാമപഞ്ചായത്തിന് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചു. ശുചിത്വമിഷന്‍ നിർദേശിച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയതും ഹരിത കര്‍മസേനയുടെ മികച്ച പ്രവര്‍ത്തനവുമാണ് പദവിക്ക് അര്‍ഹമാക്കിയത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സദാശിവന്‍ പ്രഖ്യാനം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിജു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മനോജ്, വാര്‍ഡ് മെംബർമാരായ സൈനുദ്ദീന്‍, തൃദീപ്കുമാര്‍, അസി. സെക്രട്ടറി ഗീതാമണിയമ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ. ഭാനുമതി, ശുചിത്വമിഷന്‍ ജില്ല ആര്‍.പി. രാധാകൃഷ്ണന്‍, ജി.ഇ.ഒ ലിസ, ജനപ്രതിനിധികള്‍, ഹരിത കര്‍മസേന എന്നിവര്‍ പങ്കെടുത്തു. lead യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ (ചിത്രം) കഴിഞ്ഞ ജൂലൈ പത്തിന് തൊടിയൂർ സൈക്കിൾമുക്കിലായിരുന്നു സംഭവം കരുനാഗപ്പള്ളി: സുഹൃത്തിനെ ആക്രമിച്ചതിന് കേസ് കൊടുത്ത വിരോധത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങൾ പൊലീസ് പിടിയിലായി. ശൂരനാട് തെക്ക് കന്നിമേൽ കിടങ്ങയം നിഷാദ് മൻസിലിൽ എൻ. നിഷാദ് (19), ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കായിപ്പുറത്ത് വീട്ടിൽ എസ്. ഷഹാനസ് (22) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ ജൂലൈ പത്തിന് തൊടിയൂർ സൈക്കിൾ മുക്കിൽെവച്ച് ബിജോ യോഹന്നാൻ എന്നയാളിനെ വടിവാൾകൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായ മുറിവും വാരിയെല്ലുകൾക്ക് പൊട്ടലുമേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ രണ്ടുപേരെ മുമ്പ് പിടികൂടിയിരുന്നു. പ്രതികൾ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ ജോൺസ് രാജ്, അലോഷ്യസ്, ജയശങ്കർ, ജയകുമാർ, എ.എസ്.ഐ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. യുവതിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ (ചിത്രം) കൊല്ലം: യുവതിയെ പീഡിപ്പിച്ച 62 കാരൻ ശക്തികുളങ്ങര പൊലീസിൻെറ പിടിയിലായി. നെടുമ്പന ഐശ്യര്യ ഭവനം വീട്ടിൽ എൻ. രവീന്ദ്രനെയാണ് (62) അറസ്റ്റ് ചെയ്തത്. കൊല്ലത്തെ പ്രമുഖ ദേശസൽകൃത ബാങ്കിൽനിന്ന് വിരമിച്ച ഇയാൾ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ മുപ്പത്തിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐമാരായ ജെ. ഷാജഹാൻ, എ.എസ്.ഐ ഡാർവിൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.