സിറ്റിങ് ഇന്ന്

കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ബുധനാഴ്ച രാവിലെ 10.30ന് കൊല്ലം ഗവ. ​െഗസ്​റ്റ്​ ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. ഫുട്‌ബാള്‍ സെലക്​ഷന്‍ ട്രയല്‍സ് ചവറ: അഖിലേന്ത്യ ഫുട്‌ബാള്‍ ഫെഡറേഷ​ൻെറ അംഗീകൃത ഫുട്‌ബാള്‍ ക്ലബ്ബായ പന്മന മനയില്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ (എം.എഫ്.എ) വനിതാ ലീഗ് മത്സരങ്ങള്‍ക്കും പ്രഫഷനല്‍ മത്സരങ്ങള്‍ക്കുമായി പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നു. ഇതി​ൻെറ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പെണ്‍കുട്ടികള്‍ക്കായി സെലക്​ഷന്‍ ട്രയല്‍സ് നടത്തുന്നു. ട്രയല്‍സില്‍നിന്ന് തെരഞ്ഞെടുക്കുന്ന 25 പേര്‍ക്ക് എം.എഫ്.എ അക്കാദമിയില്‍ പരിശീലനം നല്‍കും. 2008 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്കാണ് അവസരം. അണ്ടര്‍ എട്ട്, അണ്ടര്‍12, അണ്ടര്‍14 എന്നീ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് 8921242746, 9400014070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു ശാസ്താംകോട്ട: ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടാകുന്ന പാളിച്ചകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.പഞ്ചായത്തിലെ എട്ട് വാർഡുകൾ കണ്ടെയ്മൻെറ് സോണുകളായിട്ടും കോവിഡ് നിയന്ത്രണം ഉണ്ടാക്കുന്നതിൽ വീഴ്ചയുണ്ടായതായി പ്രതിഷേധക്കാർ ആരോപിച്ചു. പഞ്ചായത്ത് ജാഗ്രതാസമിതി കൂടിയിട്ട് മാസങ്ങളായി. വാർഡുകളിൽ ക്ലസ്​റ്റർ പ്രവർത്തനം നിലച്ചു. വാർഡ്തല ജാഗ്രതാസമിതികളും നിരീക്ഷണ സമിതികളും ഇല്ല. ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാനക്കയറ്റം ലഭിച്ച് പോയിട്ടും പുതിയ ആളിനെ നിയമിച്ചിട്ടില്ല. ഇത്തരം വിഷയങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചത്. ഐ. ഷാനവാസ്, വത്സലകുമാരി, ഹരികുമാർ, എസ്.എ. നിസാർ, രാജശ്രീ എന്നിവരാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.