ചാത്തന്നൂർ താലൂക്ക് രൂപവത്​കരണം: സർവകക്ഷി കൂട്ടായ്മ സംഘടിപ്പിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ താലൂക്ക് രൂപവത്​കരണത്തിന്​ സർവകക്ഷി കൂട്ടായ്മ. കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂർ താലൂക്ക് രൂപവത്​കരണം ആവശ്യപ്പെട്ട് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ നേതൃത്വത്തിലാണ്​ സർവകക്ഷി കൂട്ടായ്മ ഒരുക്കുന്നത്​. ഇതിനായി,നിർദിഷ്​ട താലൂക്ക് ഏരിയയിൽ വരുന്ന ഗ്രാമപഞ്ചായത് പ്രസിഡൻറുമാർ, ബ്ലോക്ക് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് മെംബർമാർ തുടങ്ങി മുഴുവൻ രാഷ്​ട്രീയ നേതാക്കളുടെയും കൂട്ടായ്മ സെപ്റ്റംബർ 20ന് വൈകുന്നേരം മൂന്നിന്​ ചാത്തന്നൂരിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.