ഓണപ്പുടവയും പച്ചക്കറി കിറ്റും

ഓയൂർ: റോഡുവിള വാർഡിലെ വിവിധ പ്രദേശങ്ങളിൽ നൂറിലധികം കുടുംബങ്ങൾക്ക് ടീം വെൽഫെയറി​ൻെറ സഹകരണത്തോടെ ഓണപ്പുടവയും പച്ചക്കറി കിറ്റുകളും വാർഡ് മെംബർ ജസീന ജമീലി​ൻെറ നേതൃത്വത്തിൽ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി സലീം, അബ്ബാസ്, ടീം വെൽഫെയർ പ്രവർത്തകരായ താഹ, അലീഫ്, ലത്തീഫ്, മുനീർ, സാജു എന്നിവർ പങ്കെടുത്തു. രാജീവ്​ ഗാന്ധി അനുസ്മരണം അഞ്ചൽ: കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്​ ഗാന്ധിയുടെ 77ാമത് ജന്മദിനാചരണം വിവിധ പരിപാടികളോടെ ആയൂരിൽ നടന്നു. മണ്ഡലം പ്രസിഡൻറ്​ റംലി എസ്. റാവുത്തർ, കടയിൽ ബാബു, കോടിയാട്ട് പ്രസാദ്, ബിജു, മീന ഷാജി, തോമസ് തോട്ടത്തിൽ, വിനോദ് എന്നിവർ നേതൃത്വം നൽകി. നഗരത്തില്‍ കുറുവ സംഘത്തി​ൻെറ സാന്നിധ്യം; ശ്രദ്ധ വേണമെന്ന് പൊലീസ് പത്തനാപുരം: നഗരത്തിലെ ജ്വല്ലറിയിൽ കവര്‍ച്ചശ്രമം നടത്തിയത് കുറുവ സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് വ്യാപാരികളും പൊതുജനങ്ങളും കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് പൊലീസ്. മോഷണത്തിന് പുറമെ അക്രമവും വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്​ടം ഉണ്ടാക്കുന്ന തരത്തിലാണ് സംഘത്തി​ൻെറ പ്രവര്‍ത്തനം. ഓണദിനങ്ങളില്‍ തിരക്കേറിയ നഗരങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്ന കുറുവ സംഘം പകല്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും രാത്രിയില്‍ കവര്‍ച്ച നടത്തുകയുമാണ് രീതി. കഴിഞ്ഞദിവസം പുനലൂര്‍-പത്തനാപുരം പാതയിലെ സ്വര്‍ണാഭരണശാലയില്‍ നടന്നതും സമാനമായ സംഭവമാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കുറുവ മോഷണസംഘത്തി​ൻെറ സാന്നിധ്യമുള്ളതായി സൂചനയുണ്ട്. കവര്‍ച്ച പിടിക്കപ്പെടുമെന്ന സ്ഥിതി വന്നാല്‍ ഇവര്‍ മാരകായുധങ്ങള്‍ ഉപയോഗിക്കും. രക്ഷപ്പെടുകയും ചെയ്യും. വ്യാപാരസ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും രാത്രിയില്‍ കടകള്‍ക്കുള്ളില്‍ വെളിച്ചം ഉണ്ടാകണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. വീടുകളില്‍ ഒറ്റക്ക്​ താമസിക്കുന്നവരും വയോധികരും കൂടുതല്‍ ശ്രദ്ധിക്കണം. വീട്ടില്‍ കൂടുതല്‍ പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടെങ്കില്‍ ഇത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണം. ഓണദിനങ്ങളില്‍ കൂടുതല്‍ ദിവസത്തേക്ക് വീട് അടച്ചിടേണ്ടിവന്നാല്‍ സമീപത്തെ പൊലീസ് സ്​റ്റേഷനില്‍ അറിയിക്കണമെന്നും പത്തനാപുരം പൊലീസ് എസ്.എച്ച്.ഒ സുരേഷ് കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.