ചവറ ബി.ആർ.സി 'മൃതസഞ്ജീവനി സ്പർശം'

(ചിത്രം) ചവറ: സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി.ആർ.സിയുടെ 'മൃതസഞ്ജീവനി സ്പർശം' പദ്ധതിക്ക്​ തുടക്കം. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പന്മന പഞ്ചായത്ത് പ്രസിഡൻറ്​ ഷെമി അധ്യക്ഷത വഹിച്ചു. മരുന്നിന് പദ്ധതിവിഹിതം നൽകുന്നതിന് വേണ്ടിയുള്ള പ്രോജക്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സന്തോഷ് തുപ്പാശ്ശേരി ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്കുമാർ കുട്ടികൾക്കുള്ള ഡയപ്പർ വിതരണം ചെയ്തു. പ്രോഗ്രാം ഓഫിസർ ഭവ്യബാല പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗം ലിൻസി, ട്രെയിനർമാരായ മുരളീധരൻപിള്ള, സിന്ധു, സ്‌പെഷൽ എജുക്കേറ്റർ ലിബു, ചവറ ബി.പി.സി സ്വപ്ന എസ്. കുഴിതടത്തിൽ, സ്​റ്റാഫ് സെക്രട്ടറി ഗ്രേസ് കെ. മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.