അനാവശ്യമായി പിഴ ചുമത്തിയതായി പരാതി

ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ മന്ത്രിക്ക്​ പരാതി നല്‍കി പത്തനാപുരം: അമിതഭാരത്തി​ൻെറ പേരില്‍ മോ​േട്ടാർ വാഹനവകുപ്പ് ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് പിഴയിട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ മന്ത്രിക്ക്​ പരാതി നല്‍കി. കഴിഞ്ഞ ദിവസം ശബരി ബൈപാസില്‍ മഞ്ചള്ളൂര്‍ ജങ്​ഷനു സമീപം നടന്ന വാഹനപരിശോധനക്കിടെ പിടികൂടിയ ടിപ്പര്‍ ലോറികള്‍ക്ക് അമിതഭാരം കയറ്റിയെന്ന് കാട്ടി പത്തനാപുരം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടിരുന്നു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷി​ൻെറ വാഹനത്തിനാണ് പിഴ ലഭിച്ചത്. തുടര്‍ന്ന്, ലോറി ഇന്‍സ്പെക്ടര്‍ തന്നെ ഓടിച്ച് പുതുവലില്‍ കൊണ്ടുപോയി തൂക്കം പരിശോധിച്ചു. ഉദ്യോഗസ്ഥന്‍ വാഹനം തെറ്റായ രീതിയില്‍ ഓടിച്ച് ടയറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി ഡ്രൈവര്‍ സുമേഷ് പറയുന്നു. കഴിഞ്ഞ ആഴ്ച 25,000 രൂപ പിഴ നല്‍കിയതിനു പിന്നാലെയാണ് അടുത്ത നടപടി. അമിതഭാരത്തിന്​ സുമേഷിന് 35,000 രൂപയാണ് പത്തനാപുരം മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ പിഴ ചുമത്തിയത്​. കോവിഡ് കാലത്ത് നിരന്തരം ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സംഭവത്തില്‍ പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാര്‍ പത്തനാപുരം ജോയൻറ്​ ആര്‍.ടി.ഒയുമായി ബന്ധപ്പെട്ട് വാഹനം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ വകുപ്പുമന്ത്രിക്ക് ഗണേഷ് കുമാര്‍ പരാതിയും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.