ഓച്ചിറ: മഠത്തിൽ വി. വാസുദേവൻപിള്ള സ്മാരക പുരസ്കാരം അർബുദചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു. എറണാകുളം പനമ്പിള്ളി നഗർ അവന്യു സൻെറർ ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി പുരസ്കാരം കൈമാറി. മഠത്തിൽ വാസുദേവൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം 33,333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്. തഴവ മഠത്തിൽ ബി.ജെ.എസ്.എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന മഠത്തിൽ വി. വാസുദേവൻപിള്ളയുടെ ആറാമത് ചരമ വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡൻറ് ബിജു പാഞ്ചജന്യം അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവ വിദ്യാർഥി പ്രതിനിധി ഉണ്ണി കുശസ്ഥലി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. മുൻ എം.എൽ.എ എ.എൻ. രാജൻബാബു, മാനേജമൻെറ് പ്രതിനിധികളായ അനൂപ് രവി, ശ്രീലക്ഷ്മി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. ഉണ്ണികൃഷ്ണപിള്ള, ഹൈസ്കൂൾ വിഭാഗം ടീച്ചർ ഇൻ ചാർജ് ബിജു, ജനറൽ കൺവീനർ അനിൽ വയ്യാങ്കര, എസ്. സജീവ്, സന്തോഷ്കുമാർ, ബാബീസ് വിജയൻ എന്നിവർ സംസാരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ എൽ. ചന്ദ്രമണി ദീപം തെളിക്കലും പുഷ്പാർച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.