ചാത്തന്നൂർ: ബൈക്ക് കാറിലിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനായ കടമ്പാട്ടുകോണം സ്വദേശി വിനീതിന് (34) ആണ് പരിക്കേറ്റത്. ദേശീയപാതയിൽ ചാത്തന്നൂർ ഊറാംവിളക്ക് സമീപം ശനിയാഴ്ച രാത്രി 7.15ഓടെയായിരുന്നു അപകടം. ചാത്തന്നൂർ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടറോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിലിടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ വിനീതിനെ ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.