ഗൃഹനാഥനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

കരുനാഗപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി തഴവ വി.വി ഭവനത്തിൽ വിഷ്ണു (ദീപു-24) വിനെ കൊലപാതക ശ്രമത്തിന് കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. 2020 ആഗസ്​റ്റ്​ ആറിന് രാത്രി കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വീടി​ൻെറ മുൻവാതിൽ തകർത്ത് ഗൃഹനാഥൻ ചെട്ടിശ്ശേരി വീട്ടിൽ സന്തോഷിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പിടിയിലായത്​. കരുനാഗപ്പള്ളി അസി. കമീഷണർ ഷൈനു തോമസി​ൻെറ നിർദേശാനുസരണം എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, ജോൺസ് രാജ്, രാജേന്ദ്രൻ, എ.എസ്.ഐമാരായ ആർ. ശ്രീകുമാർ, എസ്‌. ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം ചേർത്തലയിൽനിന്നാണ്​ ​പ്രതിയെ അറസ്​റ്റ്​ ചെയ്തത്. 2019 ൽ പാവുമ്പ സ്വദേശിയായ അഖിൽരാജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ്. പാവുമ്പ സ്വദേശിയായ നവാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിൽ പെട്ടയാളാണ് വിഷ്ണുവെന്ന്​ പൊലീസ് പറഞ്ഞു. ചിത്രം: ദിപു എന്ന വിഷ്ണു (24).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.