അടച്ചിട്ട വീട്ടില്‍ മോഷണം

പന്മന: . പതിമൂന്നേകാല്‍ പവൻ സ്വർണം കവര്‍ന്നു. മുഖംമൂടി മൂക്ക് പഴഞ്ഞിയില്‍ പുത്തന്‍വീട്ടില്‍ മുൻ പഞ്ചായത്ത് സെക്രട്ടറി അന്‍സാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ വീട്ടുകാർ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ കതക്​ തുറന്നുകിടന്നു. മുറിയിലെ അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ ​െവച്ച സ്വര്‍ണമാണ് മോഷണം പോയത്. കരുനാഗപ്പള്ളി എസി.പിയുടെയും ചവറ സി.ഐ നിസാമുദീ​ൻെറ യും നേതൃത്വത്തിലെ പൊലീസ് സംഘമെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.