കരുനാഗപ്പള്ളി: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കാര്‍ഡിയോളജി യൂനിറ്റ് സ്ഥാപിക്കണമെന്ന് ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്) കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ടി. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി. ശിവാനന്ദൻ, ജനറല്‍ സെക്രട്ടറി മണിയാര്‍ബാബു, കെ. സുന്ദരേശന്‍, കെ. രമണന്‍, തയ്യില്‍തുളസി, കള്ളയ്യത്ത് ഗോപി, അമ്പാടി ബാബു, ചന്ദ്രമോഹനന്‍പിള്ള, കാര്‍ത്തികേയന്‍, അഹമ്മദ്, ജഗദമ്മ മെംബര്‍, സുഭാഷ് കെ, കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പോസ്റ്റോഫിസ് ഉപരോധിച്ചു ചിത്രം- കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് കോവിഡ് സഹായമായി 5000 രൂപ നൽകണമെന്നും വാക്സിനേഷൻ പൂർത്തീകരിച്ച് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് ദേശീയ ഗ്രാമീണ നാഗരീക തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എൻ.യു.ആർ.ഇ.ജി.എസ്-യു.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റോഫിസ് ഉപരോധം നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ആക്ടിങ് പ്രസിഡൻറ് പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, ചവറ സുനിൽ, സ്വർണമ്മ, എം.എസ്. ബിജു, സോഫിയ സലാം, രത്നകുമാർ, മഞ്ഞപ്പാറ സലിം എന്നിവർ പങ്കെടുത്തു. പ്രതിഷേധ ദിനാചരണം കൊല്ലം: തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽനടന്ന സമരം ജില്ല സെക്രട്ടറി വിജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി സെക്രട്ടറി ജി. ബാലകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആർ. പ്രസന്നകുമാർ, പി. ലീല, ഗിരിജ സുന്ദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.