ഏരിയ കൺ​െവൻഷൻ

ശാസ്താംകോട്ട: ഷോപ്‌സ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു കുന്നത്തൂർ ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. ശങ്കരപ്പിള്ള ഉദ്ഘടനം ചെയ്തു. ടി. മോഹനൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല പ്രസിഡൻറ്​ എഴുകോൺ സന്തോഷ്‌, സെക്രട്ടറി എ. സാബു, ജിജി, സുന്ദരാനന്ദൻ, കേരള മണിയൻപിള്ള, അജിത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് അവാർഡ് ശാസ്താംകോട്ട: കേരള സർവകലാശാല 2020-21 വർഷത്തെ നാഷനൽ സർവിസ് സ്കീം അവാർഡുകളിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജിന് നേട്ടം. മികച്ച യൂനിറ്റ്, പ്രോഗ്രാം ഓഫിസർ, വളൻറിയർ എന്നിങ്ങനെ മൂന്ന് അവാർഡുകൾ ലഭിച്ചു. പ്രോഗ്രാം ഓഫിസറായി മലയാളവിഭാഗം അധ്യക്ഷൻ എ.വി. ആത്സും വളൻറിയറായി ബോട്ടണി മൂന്നാംവർഷ വിദ്യാർഥി വൈ. അനസൂയ തമ്പിയും തെരഞ്ഞെടുക്കപ്പെട്ടു. സത്യഗ്രഹത്തിന്​ ഐക്യദാർഢ്യം ചിത്രം- കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് പ്രസിഡൻറിൻെറ രാഷ്​ട്രീയ പക്ഷപാതത്വവും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പഞ്ചായത്ത് പടിക്കല്‍ സത്യഗ്രഹസമരം നടത്തുന്ന യു.ഡി.എഫ് അംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുള്ള സമരം ആലപ്പുഴ ഡി.സി.സി പ്രസിഡൻറ്​ എം. ലിജു ഉദ്​ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ നീലികുളം സദാനന്ദന്‍, മണ്ഡലം പ്രസിഡൻറുമാരായ കെ.എം. നൗഷാദ്, അശോകന്‍ കറുങ്ങപ്പള്ളി, കെ.ജെ. പ്രസേനന്‍ എന്നിവരാണ് ഉപവാസ സമരത്തിലിരിക്കുന്നത്. ലാല്‍ വര്‍ഗീസ് കൽപകവാടി, ചിറ്റുമൂല നാസര്‍, ജി. ലീലാകൃഷ്ണന്‍, കെ.കെ. സുനില്‍കുമാര്‍, കെ.എസ് പുരം സുധീര്‍, ബി.എസ്. വിനോദ്, എന്‍ രാജു, ആദിനാട് നാസര്‍, ജി. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.