must പന്മന: അർബുദരോഗിയുടെ ഭാര്യക്ക് കത്ത് നല്‍കാതെ ദേഷ്യപ്പെട്ടു എന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണന്ന് പന്മന പഞ്ചായത്തംഗം ഇ. യൂസഫ് കുഞ്ഞ്. രോഗവിവരത്തിൻെറ രേഖകള്‍ ഇല്ലാതെ കത്ത് നല്‍കാന്‍ സാധിക്കില്ല എന്നു പറഞ്ഞു. െലറ്റര്‍ പാഡില്‍ ഒപ്പിട്ടുകൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് കഴിയില്ല എന്നാണ് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലും മറ്റും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തി തേജോവധം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു. വ്യക്തമായ രേഖകളുമായി വന്നവര്‍ക്കൊക്കെ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കുംതല പ്രവാസി കമ്യൂണിറ്റി ഉദ്ഘാടനം ചിത്രം - ചവറ: ആർ.എസ്.പി വടക്കുംതല പ്രവാസി കമ്യൂണിറ്റിയുടെ ഉദ്ഘാടനം ഷിബു ബേബിജോൺ നിർവഹിച്ചു. ഒറ്റയിൽ നിസാം അധ്യക്ഷത വഹിച്ചു. നിർധനരോഗികൾക്ക് ചികിത്സധനസഹായം, 100 പേർക്ക് ഒരു മാസത്തെ മരുന്ന് വിതരണം, കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യപ്രവർത്തകരെ ആദരിക്കൽ, പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർ.വൈ.എഫ്, പി.എസ്.യു പ്രവർത്തകരെ അനുമോദിക്കൽ എന്നിവയും നടന്നു. ചുണ്ട് കൊണ്ട് ചിത്രം വരച്ച് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോഡിൽ ഇടം നേടിയ ജിഷ്ണു എന്ന യുവ ചിത്രകാരനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് ജില്ല പഞ്ചായത്ത് അംഗം സുധീഷ് കുമാർ ഉപഹാരം നൽകി. എ.എം. സാലി, സകീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോഫിയ സലാം എന്നിവർ പങ്കെടുത്തു. ആർ.എസ്.പി വടക്കുംതല ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. അനിൽകുമാർ, തങ്ങൾകുഞ്ഞ്, ടി.ആർ. രാധാകൃഷ്ണൻ, മോഹനൻപിള്ള, പോൾ സോളമൻ, കൊച്ച് ഒറ്റയിൽ റഷീന, ശ്രീകല, സുനിത ബിജു, സുഭദ്ര, പാലമൂട്ടിൽ നൗഷാദ് എന്നിവർ നേതൃത്വം നൽകി. ധര്‍ണ നടത്തി ചവറ: വിവിധ ആവശ്യങ്ങളുന്നയിച്ച് മാഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി ചവറ മേഖല ധര്‍ണ നടത്തി. തേവലക്കര, പന്മന, ചവറ, നീണ്ടകര, ചവറ തെക്കുംഭാഗം എന്നിവിടങ്ങളിലായിരുന്നു ധര്‍ണ. നിയോജക മണ്ഡല തല ഉദ്ഘാടനം തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ജോസ് വിമല്‍രാജ് നിര്‍വഹിച്ചു. പന്മനയില്‍ ഇ. യൂസഫ് കുഞ്ഞും തേവലക്കരയില്‍ കോലത്ത് വേണുഗോപാലും ചവറയില്‍ ആര്‍. ജയകുമാറും നീണ്ടകരയില്‍ പുഷ്പരാജനും ഉദ്ഘാടനം ചെയ്തു. പ്രതിഷേധം നടത്തി ചവറ: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ചികിത്സ പദ്ധതി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചവറ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചികിത്സാ പദ്ധതിയില്‍ ഒ.പി, ഒാപ്ഷന്‍ സൗകര്യവും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചവറ നിയോജക മണ്ഡലം കമ്മിറ്റി ചവറ സബ് ട്രഷറിക്കുമുന്നില്‍ പ്രതിഷേധം നടത്തി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് വാര്യത്ത് മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.ആര്‍. നാരായണപിള്ള, വര്‍ഗീസ്, പി.എം. വൈദ്യന്‍, കെ. ദേവരാജന്‍, സി.കെ. രവീന്ദ്രന്‍, പി.ബി. ജോയി, ബഷീര്‍, കെ.സുരേഷ് കുമാര്‍, അബ്ദുൽ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.