കൊല്ലം: കോർപറേഷൻ ഡിവിഷനുകളിലെ തെരുവുവിളക്ക് പരിപാലനം കാര്യക്ഷമമല്ലെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്. വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് പ്ലക്കാർഡുമായാണ് ബി.ജെ.പി അംഗങ്ങൾ യോഗത്തിനെത്തിയത്. കോർപറേഷനിലെ ഇരുട്ട് മാറ്റണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് കൗൺസിലർമാർക്ക് പരാതിയുണ്ടെങ്കിലും അവർ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരാറുകാർ പ്രവർത്തനത്തിൽ വീഴ്ച വരുത്തുകയാണെന്ന് ബി.ജെ.പി അംഗം അഭിലാഷ് കുറ്റപ്പെടുത്തി. കൗൺസിലർമാരെ ഒന്നും അറിയിക്കുന്നില്ലെന്നും കാര്യക്ഷമമാക്കാൻ നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. 55 ഡിവിഷനിലും തെരുവുവിളക്ക് പ്രകാശിപ്പിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് മറുപടി നൽകി. 15നകം എല്ലായിടത്തെയും പ്രശ്നം പരിഹരിക്കും. പരിപാലനത്തിൽ വീഴ്ച വരുത്തിയാൽ കരാറുകാരെ ഒഴിവാക്കുമെന്നും പറഞ്ഞു. തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് 15000 വിളക്കുകൾ വാങ്ങിയെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. 25000 വിളക്ക് വാങ്ങാൻ ടെൻഡർ നടപടി പൂർത്തീകരിച്ചു. 200 എൽ.ഇ.ഡി വിളക്ക് അടിയന്തരമായി സ്ഥാപിക്കും. രണ്ട് കരാറുകാരെയാണ് ജോലി ഏൽപിച്ചിരിക്കുന്നത്. യഥാസമയം പ്രവൃത്തി പൂർത്തീകരിക്കുന്നില്ലെങ്കിൽ വിളിച്ചുവരുത്തി പരിഹരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ടെൻഡറില്ലാതെ പ്രവൃത്തി ചെയ്ത കമ്പനിക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട കോൺഗ്രസ് അംഗം കുരുവിള ജോസഫ് എതിർത്തു. എസ്.എം.പി പാലസിന് സമീപത്തെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിഫിക്കേഷൻ ജോലികൾ ടെൻഡറില്ലാതെ കൊടുത്തുവെന്നാണ് ആരോപണം. വിയോജിപ്പിനെ തുടർന്ന് അജണ്ട മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.