ഗ്രീൻഫീൽഡ് ദേശീയപാത വികസനം: പത്തടി നിവാസികൾ ആശങ്കയിൽ

(ചിത്രം) അഞ്ചൽ: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈൻമൻെറുമായി ബന്ധപ്പെട്ട് പത്തടി പ്രദേശത്ത് ജനങ്ങളിൽ ആശങ്കയും പ്രതിഷേധവും. ജനസാന്ദ്രതയും ആരാധനാലയവുമുള്ള സ്ഥലം ഒഴിവാക്കി സർവേ നടപടി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം സർവേ നടപടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെത്തി സ്ഥലം അടയാളപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വീടുകളും മുസ്​ലിംപള്ളിയും ഖബർസ്ഥാനും ഒഴിവാക്കി അലൈൻമൻെറ്​ പുനഃക്രമീകരിക്കുവാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് അഞ്ചൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്​ പി.ബി. വേണുഗോപാൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി പത്തടി സുലൈമാൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ സുബാൻ, മണ്ഡലം ഭാരവാഹികളായ സുലൈമാൻ മുസ്‌ലിയാർ, ശറഫുദ്ദീൻ എന്നിവർ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകി പ്രതിഷേധിച്ചു (ചിത്രം) അഞ്ചൽ: മന്ത്രി വി. ശിവൻകുട്ടി രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് അലയമൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചണ്ണപ്പേട്ടയിൽ പ്രതിഷേധപ്രകടനം നടന്നു. മണ്ഡലം പ്രസിഡൻറ്​ സുനിൽദത്ത്​, ബ്ലോക്ക് പ്രസിഡൻറ്​ കെ.ജി. സാബു, ചണ്ണപ്പേട്ട സഹകരണ ബാങ്ക് പ്രസിഡൻറ്​ ചാർലി കോലത് എന്നിവർ നേതൃത്വം നൽകി. ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ, കടയിൽ ബാബു, എസ്‌.ജെ പ്രേംരാജ്, സാമുവേൽ തോമസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.