(ചിത്രം) ചിതറ: കോവിഡ് പ്രതിസന്ധിയിലും 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. ആധുനിക സൗകര്യങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിതറ സപ്ലൈകോ മാവേലി സ്റ്റോറിൻെറ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ അതത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയാണ് കിറ്റുകള്‍ തയാറാക്കുക. നല്‍കുന്ന സാധനങ്ങളുടെ നിലവാരം വകുപ്പുതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരന്‍, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. മുരളി, വൈസ് പ്രസിഡൻറ് ആര്‍.എം. രജിത, ജില്ല സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി തുടങ്ങിയവർ പെങ്കടുത്തു. വയല തോട്ടംമുക്ക്-പാറക്കടവ് റോഡ് തുറന്നു (ചിത്രം) ചടയമംഗലം: ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. മണ്ഡലത്തില്‍ അനവധി ഗ്രാമീണറോഡുകളുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എല്ലാ റോഡുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ഡലത്തില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ മുല്ലക്കര രത്നാകരൻെറ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിര്‍മിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അമൃത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍, ഗ്രാമപഞ്ചായത്തംഗം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.