യുവതിയുടെ മരണം: പൊലീസ് ഒളിച്ചുകളിക്കുന്നു

കുണ്ടറ: ഭർതൃഗൃഹത്തിൽ താമസിച്ചിരുന്ന യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നതായി പരാതി. പൊലീസ് കണ്ടെടുത്ത നോട്ട് ബുക്കിലേയും ഫോണിലെയും വിവരങ്ങളെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട്​ ​േപാകുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. നിർധന കുടുംബാംഗമായ യുവതിയെ പണത്തി​ൻെറ പേരിൽ മാനസികമായി നിരന്തരം അസ്വസ്ഥപ്പെടുത്തിയിരുന്നതായും മരണദിവസം രാവിലെ യുവതി ഭർത്താവിനോട് വാട്സ്ആപ്പിൽ നടത്തിയ ആശയ വിനിമയത്തിലും മാനസിക പീഡനം സഹിക്കാതെയാണ് പോകുന്നതെന്നും നല്ല സമ്പത്തുള്ളയാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന സന്ദേശവും ഉണ്ടായിരുന്നതായി സഹോദരി മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു. രേവതിയുടേത് തീരെ നിർധന കുടുംബമായതിനാൽ നീതി ലഭിക്കുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. കിഴക്കേകല്ലട പൊലീസ് അസ്വാഭാവിക മരണത്തിൽ കേ​െസടുത്തു. സംസ്കാരം ഇന്ന് കുണ്ടറ: കല്ലടയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ സംസ്കാരം ഇന്ന് നടക്കും. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവി​ൻെറ ഭാര്യ രേവതി കൃഷ്ണ(22)യുടെ മൃതദേഹം രാവിലെ ശാസ്താംകോട്ട തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്​റ്റ്​ നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹം കൈതക്കോട്ടെ പെൺകുട്ടിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. യുവതിയുടെ ഭർത്താവ് ഷൈജു വിദേശത്ത് നി​െന്നത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.