കിഴക്കേ കല്ലട സഹകരണ ബാങ്കിൽ ക്രമക്കേട് കുണ്ടറ: കിഴക്കേ കല്ലടയിലും പരേതക്ക് പെൻഷൻ 'നേരിട്ട്' എത്തിച്ച് കിഴക്കേകല്ലട സൗത്ത് സർവിസ് സഹകരണ ബാങ്ക്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. നിലവിൽ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ മരിക്കുന്നത് 2020 ഫെബ്രുവരി 31നാണ്. ഇവർക്ക് വിധവാ പെൻഷൻ നൽകിയിരുന്നത് കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിൽ നിന്നായിരുന്നു. തങ്കമ്മ മരിച്ചതിനാൽ 2019 ഡിസംബർ മുതൽ 2020 ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടില്ല. എന്നാൽ 2020 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പെൻഷൻ 2600 രൂപ ഇവർ 'കൈപ്പറ്റി'യതായി കണ്ടെത്തിയിട്ടുണ്ട്. 2018 േമയ് 27ന് മരിച്ച സെലീന എന്ന ഗുണഭോക്താവിന് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെയുള്ള 2400 രൂപ പെൻഷൻ മരണശേഷം 'നേരിട്ട് വിതരണം നടത്തി'യതായും കണ്ടെത്തി. ഈ തുകകൾ ബാങ്കിലെ തന്നെ താൽക്കാലിക ജീവനക്കാരി വിതരണം നടത്തിയതായാണ് കാണിച്ചിട്ടുള്ളത്. ഇത് പണാപഹരണമായി വിലയിരുത്തുന്നതിനാൽ െപാലീസിൽ പരാതി നൽകണമെന്നും പെൻഷൻവിതരണത്തിൽ വിശദമായ പരിശോധന നടത്തണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതുകൂടാതെ മരിച്ച നാല് ഗുണഭോക്താക്കളുടെ പെൻഷൻ വിതരണത്തിനായി 67600 രൂപ കിഴക്കേ കല്ലടയിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുവദിച്ചതായും ഈ തുക തിരിച്ച് അടച്ചതായി ഉറപ്പുവരുത്തണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പും കിഴക്കേ കല്ലട സൗത്ത് സർവിസ് സഹകരണ ബാങ്കിൽ ലോൺ എഴുതിത്തള്ളുന്നതിലും പലിശ സബ്‌സിഡി നൽകുന്നതിലും വ്യാജപേരിൽ വായ്പ നൽകിയതിലും 33 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം മൂന്ന് വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.