ചിത്രം- പത്തനാപുരം: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിൻെറ 'വോയിസ് ഇസ്ലാം എക്‌സലന്‍സ് അവാര്‍ഡ്' ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനും പ്രവാസി ജീവകാരുണ്യപ്രവര്‍ത്തകന്‍ അഡ്വ. എം.എ. സിറാജുദീനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍, കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, നൂറുല്‍ ഇസ്ലം യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് കരമന ബയാര്‍ എന്നിവര്‍ പെങ്കടുത്തു. അനുമോദിച്ചു അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, ഗ്രാമപഞ്ചായത്തംഗം രാജീവ് കോശി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ എന്നിവർ പങ്കെടുത്തു. പുനർജനി പദ്ധതിക്ക് തുടങ്ങി അഞ്ചൽ: ആയുർവേദ വകുപ്പ് നടപ്പാക്കുന്ന ചികിത്സയായ പുനർജനി പദ്ധതി ഏരൂർ പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് ചിന്നു വിനോദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈൻ ബാബു, ജി. അജിത്, ഡോൺ വി. രാജ്, മഞ്ജുലേഖ, അജിമോൾ, സെക്രട്ടറി എ. നൗഷാദ്, ഡോ. മേരി സുഷമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.