കൊല്ലം: ജില്ലയില്‍ 20ന് മുകളില്‍ രോഗവ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധിയില്‍ ട്രിപ്ള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. മറ്റ് തദ്ദേശസ്ഥാപനങ്ങളുടെ പരിധികളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. വൃദ്ധസദനങ്ങള്‍, ആദിവാസി മേഖലകള്‍, പട്ടികജാതി കോളനികള്‍ എന്നിവിടങ്ങളിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും നിര്‍ദേശമുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുവേണം വാക്‌സിനേഷന്‍ നടത്താന്‍. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ വാക്‌സിനേഷന്‍ സമയത്തെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകി. പുനലൂരില്‍ പുതുതായി വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള തെക്കുംഭാഗം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിർദേശിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റൻറ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഡി.എം.ഒ ഡോ. ആര്‍. ശ്രീലത, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.