മെഡിക്കല്‍ ഉപകരണം നല്‍കി

കുന്നിക്കോട്: വിളക്കുടി സ്നേഹതീരത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുന്നിക്കോട് കാർഷിക വികസന ബാങ്ക്​ നൽകി. ബാങ്ക് പ്രസിഡൻറ് ആർ. പത്മഗിരീഷി​ൻെറ നേതൃത്വത്തിൽ സ്നേഹതീരം ഡയറക്ടർ സിസ്​റ്റർ റോസിലിന് കൈമാറി. എ.എ. വഹിദ്, സിസ്​റ്റർ തെരേസ, സിസ്​റ്റർ ജോഫി എന്നിവർ പങ്കെടുത്തു. പ്രതിരോധമരുന്ന് വിതരണം കടയ്ക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കടയ്ക്കൽ, കുമ്മിൾ, ചിതറ പഞ്ചായത്തുകളിലെ ഹോമിയോ ആശുപത്രികളിലേക്കുള്ള മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ. നജീബത്ത് നിർവഹിച്ചു. കുമ്മിൾ പഞ്ചായത്ത് പ്രസിഡൻറ് കെ. മധു അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണപിള്ള, ശശികുമാർ, എം.എസ്. ജ്യോതി, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.