നവാഗതർക്ക് സമ്മാനവുമായി വീട്ടിലെത്തും

കുളത്തൂപ്പുഴ: അറിവി‍ൻെറ അക്ഷരലോകത്തേക്ക് പ്രവേശനം നേടിയ കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി ഗ്രാമപഞ്ചായത്ത് അധികൃതർ വീടുകളിലെത്തും. പുതിയ അധ്യയവര്‍ഷമെത്തിയിട്ടും വിദ്യാലയമുറ്റത്തെത്താന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി ഒരുക്കുന്നതെന്ന് പ്രസിഡൻറ്​ പി. അനില്‍കുമാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ കുളത്തൂപ്പുഴ ടൗണ്‍ യു.പി സ്കൂളില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രവേശന ചടങ്ങി‍ൻെറ ഉദ്ഘാടനം പൂര്‍ത്തിയാകുന്നതിന്​ തൊട്ടുപിന്നാലെ പ്രദേശത്തെ അംഗൻവാടികള്‍ വഴിയാണ് സമ്മാനങ്ങള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചുനല്‍കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.