അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ചവിള വാർഡിലെ കിടപ്പുരോഗികൾക്ക് പുതുവസ്ത്രം നൽകി. ബി.ജെ.പി 14ാം നമ്പർ ബൂത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം കമ്മിറ്റിയംഗം മധു പുത്താറ്റ്, മഹിള മോർച്ച സെക്രട്ടറി സുധർമ ദേവരാജൻ, രതീഷ് എന്നിവർ പങ്കെടുത്തു. വാറ്റുകേന്ദ്രം റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ പുനലൂർ: ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡിനെത്തിയ തെന്മല സി.ഐയെയും സംഘത്തെയും ആക്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഒറ്റക്കൽ പാറക്കടവ് സ്വദേശി വാസുവാണ് പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽപെട്ട പാറക്കടവ് സ്വദേശികളും നിരവധി കേസുകളിൽ പ്രതിയുമായ വിഷ്ണു, വിജയൻ, അനി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്ണുവിൻെറ ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസിനുനേരെ കുരുമുളക് പൊടി സ്പ്രേ ചെയ്തശേഷമായിരുന്നു ആക്രമണം. സ്റ്റേഷൻ ഓഫിസർ റിച്ചാർഡ് വർഗീസ്, എസ്.ഐ ഡി. ശാലു, എ.എസ്.ഐ സിദ്ദീഖ് എന്നിവർക്ക് പരിക്കേറ്റു. മർദനമേറ്റ എസ്.ഐ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കല്ലടയാറിൻെറ തീരത്ത് വനത്തിൽ വൻതോതിൽ ചാരായം വാറ്റി തമിഴ്നാട്ടിൽ അടക്കം കൊണ്ടുപോകുന്നെന്ന രഹസ്യവിവരത്തെതുടർന്നാണ് പൊലീസ് സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.