ഓയൂർ: ജനാധിപത്യ കേരള കോൺഗ്രസ് പൂയപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മരുതമൺ പള്ളി പബ്ലിക് ഹെൽത്ത് സൻെററിന് നൽകിയ പൾസ് ഓക്സിമീറ്റർ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം അരുൺരാജ് പൂയപ്പള്ളി ഡോ. വിപിന് കൈമാറി. മണ്ഡലം പ്രസിഡൻറ് സി.പി. അലക്സാണ്ടർ, ബാലൻ, ജേക്കബ് എന്നിവർ പങ്കെടുത്തു. പച്ചക്കറി വിതരണം ചെയ്തു ഓയൂർ: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ വെളിയം പഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോണിലുള്ള കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. പൂയപ്പള്ളി ഇൻസ്‌പെക്ടർ ഗോപിചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു ചാവടി, എം.ബി. പ്രകാശ് എന്നിവർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഗീതാകുമാരി, പൂയപ്പള്ളി എ.എസ്.ഐ ഗോപകുമാർ, കമ്യൂണിറ്റി പൊലീസ് ഓഫിസർ റാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.