കുളത്തൂപ്പുഴ: വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പഠനകാര്യങ്ങള്‍ക്കും പിന്തുണയേകാന്‍ അധ്യാപകരില്ലാതെ കുളത്തൂപ്പുഴയിലെ വിദ്യാലയങ്ങള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക്. കൊറോണ പിടിമുറുക്കിയതിനെതുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളുടെ പിന്‍ബലത്തില്‍ ഒരു അധ്യയനവര്‍ഷം കടന്നുപോയപ്പോള്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഏറെ പണിപ്പെട്ടാണ് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നാലും അഞ്ചും വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടക്കം മിക്ക സ്കൂളുകളിലും അധ്യാപക ക്ഷാമമുണ്ട്. വിരമിച്ചതും സ്ഥലംമാറിപ്പോയവരുമായ അധ്യാപകരുടെ എണ്ണവും കുറവല്ല. നിലവില്‍ പ്രഥമാധ്യാപകരില്ലാതെ ഏകാധ്യാപക വിദ്യാലയമായി മാറിയ പല സ്കൂളുകളിലും അധ്യയനം ശരിയായരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ വലയുകയാണ്. എല്‍.പി സ്കൂളുകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. പ്രഥമാധ്യാപകരുടെ ചുമതലയും നാല് ക്ലാസുകളുടെ ചുമതലയും ഒരാൾ ചെയ്യുന്ന സ്കൂളുകളാണ് പലതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.