കോവിഡ് പ്രതിരോധം: കൂട്ടം കൂടുന്നതി​െൻറ പരിധി ചുരുക്കി കലക്ടര്‍

കോവിഡ് പ്രതിരോധം: കൂട്ടം കൂടുന്നതി​ൻെറ പരിധി ചുരുക്കി കലക്ടര്‍ കൊല്ലം: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത്​ ജില്ലയില്‍ നടത്തുന്ന പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ ബി. അബ്​ദു​ല്‍ നാസര്‍. അടച്ചിട്ട മുറികളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി. അല്ലാത്തവക്ക്​ പരമാവധി 150. നേരത്തെ ഇത് നൂറും ഇരുന്നൂറും ആയിരുന്നു. ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. സ്രവ പരിശോധനയില്‍ പരമാവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം യഥാവിധി നടത്തുന്നുണ്ടെന്ന് പരിശോധിക്കുമെന്നും വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും കോവിഡ് വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത പാലിക്കാന്‍ എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.