ഫണ്ട് ശേഖരണം

(ചിത്രം) പത്തനാപുരം: എസ്.ഐ.ഒ പത്തനാപുരം ഏരിയ പ്രവർത്തന കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം കെ.എ. ഇസ്ഹാഖ്, ജില്ല പ്രസിഡൻറ് അൽത്താഫ് റഹീം, ഏരിയ പ്രസിഡൻറ് അനീസ് റഹ്മാൻ, ഏരിയ സമിതി അംഗം ജമീൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു. മരം വീണ് വീട് തകര്‍ന്നു (ചിത്രം) കുന്നിക്കോട്: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. തലവൂര്‍ കുരാ വസന്തവിലാസത്തില്‍ ശാന്തിയുടെ വീടിന്​ മുകളിലേക്കാണ് സമീപത്തെ പുരയിടത്തില്‍ നിന്ന മരം വീണത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ ആഞ്ഞിലി പിഴുത് വീഴുകയായിരുന്നു. വീടി‍ൻെറ സിറ്റൗട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് ശാന്തിയുടെ മാതാവും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ......must...... 'അതിജീവനമാണ് റമദാൻ' ചടയമംഗലം: 'അതിജീവനമാണ് റമദാൻ' തലക്കെട്ടില്‍ ജമാഅത്തെ ഇസ്​ലാമി ആക്കൽ യൂനിറ്റ് അഞ്ച് കേന്ദ്രങ്ങളില്‍ റമദാന് സ്വാഗതം പരിപാടികള്‍ സംഘടിപ്പിച്ചു. പെരപ്പയം, തേവൻകോട്, പുള്ളിപ്പച്ച, കമ്പനിമുക്ക്, ആക്കൽ പ്രദേശങ്ങളില്‍ നടന്ന പരിപാടികളില്‍ സുമയ്യ കൊച്ചുകലുങ്ക്, റംല ടീച്ചര്‍ ഞാറയിൽകോണം, അബ്​ദുൽ വാഹിദ് നദ്‌വി, ഇല്യാസ് മൗലവി കുളത്തൂപ്പുഴ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.