റസിഡൻറ്​സ് അസോസിയേഷൻ

(ചിത്രം) ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി റസിഡൻറ്​സ് വെൽഫയർ അസോസിയേഷൻ പ്രവർത്തനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജി. വിജയൻ അധ്യക്ഷത വഹിച്ചു. കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാലയം ശിവരാജൻ, ബി. തൃദീപ്‌ കുമാർ, സെക്രട്ടറി എ.കെ. പ്രദീപ്, ഉദയകുമാർ, രജിന, വിമൽ കുമാർ എന്നിവർ സംസാരിച്ചു. ബൈക്ക് റാലി നടത്തി ശാസ്താംകോട്ട: ഡോ.ബി.ആർ. അംബേദ്കറുടെ 130ാമത് ജന്മദിനത്തോടനുബന്ധിച്ച്​ അംബേദ്കർ സ്​റ്റഡി സൻെറർ മൈനാഗപ്പള്ളി, ശാസ്താംകോട്ട യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. ശിവദാസൻ കെ. മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. വയലിത്തറ രവി, വിക്രമൻ, സജി പാലവിള, സനൽ, രാജേഷ് എന്നിവർ സംസാരിച്ചു. ബാലികയെ പീഡിപ്പിച്ച റബർ ടാപ്പിങ് തൊഴിലാളിക്ക്‌ നാലുവർഷം തടവും പിഴയും കരുനാഗപ്പള്ളി: ബുദ്ധിമാന്ദ്യമുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ റബർ ടാപ്പിങ്​ തൊഴിലാളിക്ക് നാലുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി ഫാസ്​റ്റ്​ ട്രാക്ക് കോടതി ജഡ്ജി ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. 2019ൽ ശൂരനാട് പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുകയിൽ 25,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്നുവർഷവും ഒരുവർഷവും വീതമാണ് തടവ്. എന്നാൽ ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ശിവപ്രസാദ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.