കൊല്ലം: ടി.കെ.എം ഐ.സി.ടി.പിയിൽ എത്തിക്കൽ ഹാക്കിങ് ആൻഡ് സൈബർ ഫോറൻസിക്സ് ക്ലാസുകൾ തുടങ്ങി. മൈക്രോസോഫ്ട്, ഐ.എസ്.സി.എഫ് കൗൺസിൽ എന്നിവയാണ് സർട്ടിഫിക്കറ്റ് നൽകുക. 110 മണിക്കൂറാണ് കോഴ്സിൻെറ ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്ക്: www.tkmictv.in സന്ദർശിക്കുക. സമരപ്രഖ്യാപന സമ്മേളനം കൊല്ലം: കേരള വാട്ടർ അതോറിറ്റി എച്ച്.ആർ എംപ്ലോയീസ് കോൺഗ്രസ് സമര പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് പേരൂർ അപ്പുക്കുട്ടൻപിള്ള അധ്യക്ഷത വഹിച്ചു. പള്ളിക്കൽ അജയകുമാർ, ഞാറയ്ക്കൽ സുനിൽ, ശൂരനാട് ജോൺകുട്ടി, എഴുത്താണി വഹാബ്, പുളിമൂട്ടിൽ രാജേന്ദ്രൻ, ജി. സഹദേവൻ, ചന്ദനത്തോപ്പ് നൗഷാദ് എന്നിവർ സംസാരിച്ചു. യൂനിറ്റ് രൂപവത്കരിച്ചു ശാസ്താംകോട്ട: വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങ യൂനിറ്റ് രൂപവത്കരണം ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എ.കെ. ഷാജഹാൻ അധ്യക്ഷ വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ജില്ല ട്രഷറർ എസ്. കബീർ, താലൂക്ക് ജനറൽ സെക്രട്ടറി എ. നിസാം, താലൂക്ക് സെക്രട്ടറി കേരള മണിയൻ പിള്ള, കുറ്റിയിൽ ഷാനവാസ്, എൻ. അഷ്റഫ്, ജോസ് മത്തായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.