(ചിത്രം) കരുനാഗപ്പള്ളി: കവി മുരുകൻ കാട്ടാക്കടക്കും തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികൾക്കും പാലക്കാട്ടെ സിനിമ ചിത്രീകരണത്തിനുമെതിരെ നടന്ന ഫാഷിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ല പ്രസിഡൻറ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ആർ. ദീപക്ക് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.ആർ ശ്രീനാഥ്, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഇ. ഷെഫീഖ്, അജി, വിനോദ്, അജ്മൽ കയ്യാലത്ത്, ബിനു എന്നിവർ പങ്കെടുത്തു. ശുചീകരണ തൊഴിലാളികൾക്ക് യൂനിഫോം നൽകി (ചിത്രം) കരുനാഗപ്പള്ളി: നഗരസഭയിലെ 38 ശുചീകരണ തൊഴിലാളികൾക്ക് പുതിയ യൂനിഫോമുകൾ വിതരണം ചെയ്തു. യൂനിയൻ സെക്രട്ടറി ഇ. സലീമിന് യൂനിഫോം കൈമാറി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.പി. മീന, വിദ്യാഭ്യാസസമിതി അധ്യക്ഷ എൽ. ശ്രീലത, വികസനകാര്യ സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ് എന്നിവർ പങ്കെടുത്തു. നഗരസഭയിൽ 23 സ്ത്രീ തൊഴിലാളികളും 15 പുരുഷ തൊഴിലാളികളുമാണ് ശുചീകരണവിഭാഗത്തിൽ ജോലി ചെയ്യുന്നത്. സ്ത്രീകൾക്ക് നീല സാരിയും ബ്ലൗസും ഓവർകോട്ടും പുരുഷന്മാർക്ക് കാക്കി യൂനിഫോമുമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.