യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്ന ബസുകൾക്കെതിരെ നടപടി; ജീവനക്കാർ പ്രതിസന്ധിയിൽ

കൊട്ടിയം: കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്ന അധികൃതരുടെ ഉത്തരവ് സ്വകാര്യ ബസുകളിലെ ജീവനക്കാരെ പ്രതിസന്ധിയിലാക്കി. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാർഥികൾ കൂട്ടത്തോടെ എത്തുമ്പോൾ അവരെ എങ്ങനെ ബസിൽ കയറ്റാതെ പോകുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഒരു ബസ് മാത്രം സർവിസ് നടത്തുന്ന റൂട്ടുകളുമുണ്ട്. ഇവിടെയും യാത്രക്കാരെ കയറ്റാതെ പോകാൻ കഴിയില്ല. നിർത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് പറയുന്നത് ഇത്തരം റൂട്ടുകളിൽ നാട്ടുകാരും ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്. വ്യാഴാഴ്ച യാത്രക്കാരെ നിർത്തിക്കൊണ്ടുപോയ ഏതാനും ബസുകൾ പൊലീസ് പിടികൂടിയിരുന്നു. ജീവനക്കാരുടെ പേരിൽ പൊലീസ് നടപടി ആരംഭിച്ചതോടെ ബസ് ജീവനക്കാർ പ്രതിസന്ധിയിലായ അവസ്ഥയിലാണ്. ഇപ്പോൾ തന്നെ നഷ്​ടത്തിലായ സർവിസുകളിൽ പകുതി ശമ്പളത്തിലാണ് ജീവനക്കാർ ജോലി നോക്കുന്നത്. പുതിയ നിർദേശം വന്നതോടെ പല ഉടമകളും സർവിസ്​ നിർത്താനുള്ള തയാറെടുപ്പിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.