സ്രവ പരിശോധനക്ക്​ ഹാജരാകണം

കൊല്ലം: തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ കോവിഡ് ടെസ്​റ്റിന് വിധേയരാകണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. ജീവനക്കാര്‍ നിശ്ചിത തീയതികളില്‍ രാവിലെ 10 നും വൈകീട്ട്​ നാലിനുമിടക്ക്​ അതത് കേന്ദ്രങ്ങളിലെത്തി സ്രവ പരിശോധന നടത്തണം. പരിശോധന നടത്തുന്ന സ്ഥലവും തീയതിയും: വെള്ളിയാഴ്ച ജലസേചന വകുപ്പിലെ ജീവനക്കാര്‍ക്ക് ആശ്രാമം ഹോക്കി സ്​റ്റേഡിയത്തിലും വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ക്ക് ടി.എം. വര്‍ഗീസ് ഹാളിലുമാണ് പരിശോധന. ശനിയാഴ്ച അഡീഷനല്‍ ഡെവലപ്മൻെറ് കമീഷണര്‍ ഓഫിസ് (ആശ്രാമം ഹോക്കി സ്​റ്റേഡിയം), ഡെപ്യൂട്ടി ഡെവലപ്മൻെറ്​ കമീഷണര്‍ ഓഫിസ് (ടി.എം. വര്‍ഗീസ് ഹാള്‍). 18 ന് മോട്ടോര്‍ വാഹന വകുപ്പ് (ആശ്രാമം ഹോക്കി സ്​റ്റേഡിയം), ആരോഗ്യവകുപ്പ് (ടി.എം വര്‍ഗീസ് ഹാള്‍). 19 ന് പൊതുമരാമത്ത് വകുപ്പ് (ആശ്രാമം ഹോക്കി സ്​റ്റേഡിയം), കൃഷി വകുപ്പ് (ടി.എം വര്‍ഗീസ് ഹാള്‍). 20ന് മൃഗസംരക്ഷണ വകുപ്പ് (ആശ്രാമം ഹോക്കി സ്​റ്റേഡിയം), മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ (ടി.എം വര്‍ഗീസ് ഹാള്‍). എല്ലാ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മൊബൈല്‍ ലാബുകളിലും ഈ ദിവസങ്ങളില്‍ സ്രവ പരിശോധനയുണ്ടായിരിക്കും. ....പരസ്യതാൽപര്യം....must... ചിന്നൂസ്​ ഫാഷൻ ജ്വല്ലേഴ്സ്​ വാർഷികാഘോഷം തുടങ്ങി കുണ്ടറ: ചിന്നൂസ്​ ഫാഷൻ ജ്വല്ലേഴ്സ്​ വാർഷികാഘോഷം തുടങ്ങി. വിഷുനാളിൽ ആരംഭിച്ച പ്രത്യേക വ്യാപാരോത്സവം 30 വരെ തുടരും. വാർഷികാഘോഷ നാളുകളിൽ കേരള ആഭരണങ്ങൾക്ക് ഉൽപാദന വിലയും മറ്റ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഇളവുമുണ്ട്. ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് പട്ടുസാരി/ചുരിദാർ സമ്മാനം നൽകും. കുണ്ടറ ആശുപത്രിമുക്കിലെ ചിന്നൂസ്​ ഫാഷൻ ജ്വല്ലേഴ്സ്​ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.