പബ്ലിക്​ ലൈബ്രറി പരമ്പര

പൂട്ടിനുള്ളിൽ വീർപ്പുമുട്ടുകയാണ്​ കൊല്ലത്തി​ൻെറ സാംസ്​കാരിക കേന്ദ്രമായ പബ്ലിക്​ ലൈബ്രറി. 2020 മാർച്ച്​ 15ന്​ കോവിഡ്​ പ്രതിസന്ധിയിൽ പൂട്ടിയ ഗ്രസ്ഥശാല ഇതുവരെ തുറന്നിട്ടില്ല. വെറുമൊരു പുസ്തകശാലക്കപ്പുറമായിരുന്നു കൊല്ലത്തുകാർക്ക് ഇവിടം. പത്രം വായിക്കാനും പുസ്തകമെടുക്കാനും മാത്രമല്ല, സാംസ്​കാരിക ചർച്ചകൾക്ക്, ഒത്തുകൂടലിന് എല്ലാം ഈ അക്ഷരമുറ്റം അവർക്ക് അത്യന്താപേക്ഷിതമായിരുന്നു. ഇവിടെ വന്നിരുന്ന് പഠിച്ച് മത്സര പരീക്ഷകളിൽ ജയിച്ച്, ഉദ്യോഗസ്ഥരായവരും നിരവധി. എന്നാൽ ഇന്നവയെല്ലാം പഴങ്കഥകൾ. ലോക്​ഡൗൺ എന്ന അടച്ചുപൂട്ടൽ കഴിഞ്ഞ് ഏതാണ്ടെല്ലായിടവും തുറന്നിട്ടും പബ്ലിക് ലൈബ്രറിയുടെ പൂട്ട് ഇപ്പോഴും തുറന്നിട്ടില്ല. ഒരു വർഷമായി തുറക്കാത്തതുമൂലം വിലപ്പെട്ട പുസ്തകങ്ങളും നശിക്കുന്നു. ശമ്പളം നൽകാൻ പണമില്ല എന്നൊരു ന്യായം അധികാരികൾ പറയു​േമ്പാൾ, പുസ്​തകങ്ങൾ നശിക്കുന്നതിൽ അക്ഷര സ്നേഹികളായ ജീവനക്കാരും ദുഃഖത്തിലാണ്. പൂട്ടുവീണതിന്​ പിന്നാലെ ഏപ്രിലിൽ പകുതി ശമ്പളം നൽകിയല്ലാതെ പിന്നെയൊന്നും അവർക്ക് കിട്ടിയിട്ടില്ല. ഒരു വർഷമായി അവർ എങ്ങനെ ജീവിക്കുന്നെന്ന്​ പോലും ആരും തിരക്കിയിട്ടില്ല. താഴുവീണ പബ്ലിക്​ ലൈബ്രറിയുടെ അവസ്ഥയിലൂ​െട ഒരന്വേഷണം. തയാറാക്കിയത് -ബീന അനിത താഴെന്ന്​ തുറക്കും അക്ഷരതറവാടി​ൻെറ... ഇരുളിൽ മറയുകയോ അക്ഷരവെളിച്ചം കടുത്ത വേനലിലും നനുത്ത തണുപ്പിൽ പുതച്ചുനിൽക്കുകയാണ്​ കൊല്ലത്തി​ൻെറ സാംസ്​കാരിക പൂമുഖം. താഴിട്ടുപൂട്ടിയ ഗേറ്റിനപ്പുറം, കരിയിലകൾ വഴിവിരിച്ച പടിക്കെട്ടുകൾ നിശബ്​ദം. ദിവസവും ആയിരത്തിലധികം പേരെ സ്വാഗതം ചെയ്യാൻ തുറന്നിരുന്ന ചില്ലുവാതിലുകൾ അനാഥത്വം പേറി അടഞ്ഞുകിടക്കുന്നു. കൊല്ലത്തി​ൻെറ യശസ്സും തലയെടുപ്പുമായ പബ്ലിക്​ ലൈബ്രറി ഇങ്ങനെ അവഗണനയുടെ താളുകളിൽ കുടുങ്ങിയിട്ട്​ ഒരു വർഷവും ഒരു മാസവും പിന്നിട്ടു. കോവിഡ്​ വിരിച്ച വലയിൽപെട്ട്​ പൂട്ട്​വീ​െണന്ന്​ സാ​േങ്കതികം പറയാം. എന്നാൽ, മറ്റെല്ലാ സ്ഥാപനങ്ങളും തുറക്കുകയും ആയിരങ്ങൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ പോലും നടക്കുകയും ചെയ്​തിടത്ത്​ അഭിമാനസ്​തംഭമായ പബ്ലിക്​ ലൈബ്രറിക്കുമുന്നിലെ പൂട്ട്,​ ഇൗ നാട്ടിലെ അക്ഷരസ്​നേഹികളെ നോക്കി കൊഞ്ഞനംകുത്തുകയാണ്, അഷ്​ടിക്ക്​ വകയില്ലാതെ കഷ്​ടപ്പെടുന്ന ജീവനക്കാരെ കളിയാക്കുകയാണ്​. മത്സരപരീക്ഷകൾക്ക്​ തയാറെടുക്കാനും പഠനപ്രവർത്തനങ്ങൾക്കും പുസ്​തകങ്ങൾ കടംകൊള്ളാനുമൊക്കെയായി ദിനംപ്രതി ആയിരത്തിന്​ മുകളിൽ പേർ എത്തിയിരുന്ന അക്ഷരമുറ്റമാണിത്​. ഒരു ലക്ഷത്തിപതിനായിരം വരുന്ന പുസ്​തകങ്ങളുടെ സ്ഥിതി വ്യക്തമായി ആർക്കുമറിയില്ല. ലൈബ്രറി തുറക്കണ​െമന്ന ആവശ്യമുയർത്തി കുഴഞ്ഞിരിക്കുന്നു ജീവനക്കാരും വായനക്കാരും സാംസ്​കാരിക നായകര​ും. ശമ്പളം നൽകാൻ ഫണ്ട്​ ഇല്ല എന്നതാണ്​ തുറക്കാത്തതിന്​ പറയുന്ന ന്യായം. ലൈബ്രറി വളപ്പിലെ ഹാളുകളിൽ പരിപാടി നടക്കുന്നതിലൂടെ കിട്ടുന്ന തുക ഉപയോഗിച്ചായിരുന്നു ശമ്പളം നൽകിയിരുന്നത്​. ആ ​ഹാളുകൾ മാസങ്ങളായി പ്രവർത്തിച്ചുതുടങ്ങിയിട്ടും തൊട്ടപ്പുറത്തെ പൂട്ട്​ തുറക്കാനുള്ള താക്കോൽ വാങ്ങാനുള്ള തുക മാത്രം ആയിട്ടില്ലത്രേ. ഇത്തരത്തിൽ നശിക്കാനാണോ രവി മുതലാളി എന്ന്​ കൊല്ലത്തുകാർ സ്​നേഹത്തോടെ വിളിക്കുന്ന കെ. രവീന്ദ്രനാഥൻ നായർ ഇൗ സാംസ്​കാരിക കേന്ദ്രത്തിന്​ നാലു പതിറ്റാണ്ടു മുമ്പ്​ ജന്മം നൽകിയത്​? ഇന്നാട്ടിലെ അക്ഷരസ്​നേഹികളും സാംസ്​കാരിക പ്രവർത്തകരും സ്​നേഹമൂട്ടി ഇൗ സ്ഥാപനത്തെ വളർത്തിയത്​ ഇങ്ങനെ പാതിവഴിയിൽ പകച്ചുനിൽക്കാനാണോ?.... സാമൂഹിക സേവനത്തി​ൻെറ അച്ചാണി മാതൃക ലോകത്തുതന്നെ മറ്റൊരു ലൈബ്രറിക്കും അവകാശപ്പെടാനില്ലാത്തൊരു ജന്മകഥയാണ്​ കൊല്ലം പബ്ലിക്​ ലൈബ്രറിയുടേത്​. ചലച്ചിത്ര നിർമാതാവും സാംസ്​കാരിക പ്രവർത്തകനുമായ വ്യവസായി കെ. രവീന്ദ്രനാഥൻ നായർ, 1973ൽ ത​ൻെറ പുതിയ ചിത്രമായ 'അച്ചാണി'യുടെ ലാഭം ​െകാല്ലം നഗരത്തിൽ പബ്ലിക്​ ലൈബ്രറി തുറക്കാൻ വിനിയോഗിക്കുമെന്ന്​ പ്രഖ്യാപിച്ചു. നാടിനായൊരു വായനശാല പിറക്കുന്നത്​ സ്വപ്​നം കണ്ട സാധാരണക്കാർ 'അച്ചാണി' മൂന്നും നാലും അതിൽകൂടുതലും തവണ കണ്ട്​, സൂപ്പർഹിറ്റാക്കി. സിനിമയിലൂടെ 'അച്ചാണി രവി' എന്ന പേരും നേടിയ കെ. രവീന്ദ്രനാഥൻ നായർ വാക്ക്​ പാലിച്ചു. 15 ലക്ഷം രൂപ നിസ്വാർഥ സംരംഭത്തിനായി അദ്ദേഹം സംഭാവന നൽകി. അദ്ദേഹത്തിനൊപ്പം ഭിഷഗ്വരനായിരുന്ന ടി. കുര്യൻ, പത്രപ്രവർത്തകരായിരുന്ന എം.എസ്​. ശ്രീധരൻ, ദേവാനന്ദ്​ എന്നിവരും സ്വപ്​ന പദ്ധതിക്കായി കലക്​ടർ എം. ജോസഫിന്​ മുന്നിലെത്തി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിളിച്ചു​േചർത്ത്​ കലക്​ടർ മുൻകൈയെടുത്തു. വൈകാതെ, തിരുവിതാംകൂർ-കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി ആക്​ടിനെ ചുവടുപിടിച്ച്​ 'ക്വയ്​ലോൺ പബ്ലിക്​ ലൈബ്രറി ആൻഡ്​ റിസർച്​ സൻെറർ' സൊസൈറ്റി പിറന്നു. നഗരത്തിൽ ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യവുമായി അന്നത്തെ മന്ത്രിമാരായ ടി.കെ. ദിവാകരൻ, ബേബി ജോൺ എന്നിവരുടെ സഹായം തേടി. സാംസ്​കാരിക നിലയമായി മാറാൻ കഴിയുന്ന ലൈബ്രറി സമുച്ചയമെന്ന ആശയത്തിലേക്ക്​ വെളിച്ചം വീശിയത്​ ടി.കെ. ദിവാകരനായിരുന്നെന്ന്​ രവീന്ദ്രനാഥൻ നായർ തന്നെ പിൽക്കാലത്ത്​ പറഞ്ഞിട്ടുണ്ട്​. ഭൂമിക്കായുള്ള അന്വേഷണം അവസാനിച്ചത്​ വൈ.എം.സി.എ റോഡിലുണ്ടായിര​ുന്ന എക്​സൈസ്​ കോംപ്ലക്​സിലാണ്​. എക്​സൈസുകാർക്ക്​ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം പകരം വാടകക്ക്​ നൽകി, രവി മുതലാളി മുന്നിൽ നിന്നതോടെ 1975ലെ പുതുവർഷ ദിനത്തിൽ 2.5 ഏക്കർ ഭൂമി ലൈബ്രറിക്കായി സർക്കാർ സൊസൈറ്റിക്ക്​ കൈമാറി. പിന്നാലെ, ഏപ്രിൽ 23ന്​ മന്ത്രി ബേബി ജോൺ ശിലാസ്ഥാപനം നടത്തി. 1979 ജനുവരി രണ്ടിന്​ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി മികവി​ൻെറ അക്ഷരകേന്ദ്രം നാടിന്​ സമർപ്പിച്ചു. പ്രധാന ലൈബ്രറിക്കൊപ്പം സോപാനം ഒാഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ, കുട്ടികളുടെ ലൈബ്രറി എന്നിവയും ചേർന്നതാണ്​ സമുച്ചയം. കെ. രവീന്ദ്രനാഥൻ നായർ അജീവനാന്ത ഒാണററി സെക്രട്ടറിയായ ഗവേണിങ്​ ബോഡിയാണ്​ ലൈബ്രറിയുടെ നടത്തിപ്പ്​. കലക്​ടർ ചെയർമാനും കൊല്ലം മേയർ വൈസ്​ ചെയർമാനുമാണ്​. വിവിധ മേഖലകളിൽ നിന്നുള്ള സഹായവും സഹകരണവും സ്വയം കണ്ടെത്തുന്ന വരുമാനവും കൊണ്ട്​ ലക്ഷത്തിന്​ മുകളിൽ പുസ്​തകങ്ങളും അരലക്ഷം അംഗങ്ങളും റിസർച്​ സൻെററുമായി നാല്​ പതിറ്റാണ്ടിനുള്ളിൽ ഗ്രന്ഥശാല വളർന്നുപന്തലിച്ചു. തലമുറകൾ അവിടത്തെ പുസ്​തകത്താളുകളി​ലൂടെ ജീവിതത്തി​ൻെറ വിജയപടവുക​ളേറി. എന്നാൽ, രവീന്ദ്രനാഥൻ നായർ അസുഖബാധിതനായി പൊതുരംഗം​ വിട്ടതോടെ പബ്ലിക്​ ലൈബ്രറിയുടെയും വീഴ്​ച തുടങ്ങി. കൃത്യമായ തെരഞ്ഞെടുപ്പോ പ്രവർത്തനമോ ഇല്ലാത്ത ഗവേണിങ്​ ബോഡിയിൽ, ചിലരുടെ സ്വാർഥതാൽപര്യത്തിലേക്ക്​ ഇൗ മഹാപ്ര​സ്ഥാന​ത്തെ കെട്ടിയിട്ടതി​ൻെറ പരിണിതിയാണ്​ നിലവിലെ പ്രതിസന്ധിയിലേക്ക്​ നയിച്ചതെന്ന്​ അക്ഷരപ്രേമികൾ പറയുന്നു. കോവിഡ്​ പൂട്ടലിനൊരു നിമിത്തം മാത്രം. രവി മുതലാളി എന്ന മനുഷ്യനോടുള്ള ആദരവും സ്​നേഹവും കാരണം ഒന്ന്​ ശബ്​ദമുയർത്തി പ്രതിഷേധിക്കാൻ പോലും കഴിയാത്ത ധർമസങ്കടത്തിലാണ്​ ജീവനക്കാർ. തങ്ങളുടെ നല്ലകാലം തുച്ഛ വേതനത്തിന്​ തൊഴിലെടുത്ത്​ പരിപാലിച്ച പുസ്​തകങ്ങൾ നശിച്ചോ ഇ​ല്ലയോ എന്ന്​ നോക്കാൻപോലും അനുവദിക്കപ്പെടാതെ അടച്ച ഗേറ്റിന്​ പുറത്ത്​ അന്യരായി നിൽക്കേണ്ടിവരുന്ന ജീവനക്കാരുടെ ദൈന്യത ഇനി ആരോട്​ പറയാൻ.... ആര്​ കേൾക്കാൻ... തുടരും...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.