കൊല്ലം: ശ്രീനാരായണ കോളജിന് ഡി.ബി.ടി സ്റ്റാര്‍ പദ്ധതി ലഭിച്ചു. പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍, ലാബ് ഉപകരണങ്ങള്‍, അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഫാക്കല്‍റ്റി വികസനപദ്ധതികള്‍, ഇൻറര്‍ഡിസിപ്ലിനറി രീതികള്‍ ഉൾക്കൊള്ളുന്ന ഗവേഷണങ്ങള്‍ എന്നിവക്കായി കേന്ദ്ര ഗവണ്‍മൻെറിൻെറ ബയോടെക്‌നോളജി വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയായ ഡി.ബി.ടി സ്റ്റാര്‍ പദ്ധതിയാണ് കൊല്ലം ശ്രീനാരായണ കോളജിന് ലഭിച്ചത്. ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നീ സയൻസ് വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാണ് ധനസഹായം ലഭിക്കുക. ബിരുദപഠനത്തിൻെറ പുത്തന്‍ മേഖലകളിലേക്ക് വിദ്യാർഥികളെ എത്തിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സുനില്‍കുമാർ, ഡി.ബി.ടി സ്റ്റാര്‍ കോഓഡിനേറ്റര്‍ ഡോ. ബി.എസ്. വിനോദ് എന്നിവര്‍ പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.