(ചിത്രം) ചവറ: നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് പണവും മൊബൈലുകളും മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള അയത്തില്‍ കരുവേലില്‍ പടിഞ്ഞാറ്റതില്‍ പള്ളിത്തോട്ടത്ത് വെളിച്ചം നഗര്‍ 168ല്‍ അന്‍ഷാദ് (48) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ച ആറിന് ദേശീയപാതയോരത്ത് നീണ്ടകര പള്ളിക്കു സമീപമായിരുന്നു സംഭവം. തമിഴ്‌നാട്, കന്യാകുമാരി സ്വദേശികളായ മൺചട്ടി വ്യപാരികളുടെ വാഹനത്തില്‍നിന്നാണ് പണം മോഷ്ടിച്ചത്. നാഗര്‍കോവില്‍നിന്ന് വിവിധയിടങ്ങളില്‍ മണ്‍പാത്രങ്ങള്‍ ഇറക്കി കരുനാഗപ്പള്ളി ഭാഗത്തേക്ക് വരുന്നതിനിടയില്‍ ഇവര്‍ വാഹനം ഒതുക്കി ഉറങ്ങുന്നതിനിടയിലാണ് ഓട്ടോയിലെത്തിയ മോഷണസംഘം വാഹനത്തിൻെറ ക്യാബിനില്‍ സൂക്ഷിച്ചിരുന്ന ആറ് ദിവസത്തെ കലക്ഷന്‍ തുകയായ 45,000 രൂപയും 35000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈലുകളും കവര്‍ന്നത്. ശബ്ദം കേട്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഉണര്‍ന്നപ്പോഴേക്ക്് മോഷ്ടാക്കള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് മോഷണ സംഘത്തില്‍പ്പെട്ട ഓട്ടോറിക്ഷയും ഡ്രൈവര്‍ അന്‍ഷാദിനെയും ചവറ പൊലീസ് പിടികൂടിയത്. ചവറ സ്റ്റേഷന് ഓഫിസര്‍ എച്ച്. അനില്‍കുമാര്‍, എസ്.ഐമാരായ സുധീഷ്, ആര്‍. രജീഷ്, അഡീഷനല്‍ എസ്.ഐ രവീന്ദ്രന്‍, ഗ്രേഡ് എസ്.ഐ ശിവജി, ജൂനിയര്‍ എസ്.ഐ ദിനേശ്, സി.പി.ഒ ജോസ് ബര്‍ണാഡ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രധാന പ്രതിയായ ആറ്റിങ്ങല്‍ സ്വദേശിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. വധശ്രമക്കേസിൽ ഒളിവില്‍ പോയ മൂന്നു പ്രതികള്‍ അറസ്റ്റില്‍ (ചിത്രം) ചവറ: അനധികൃത മദ്യവില്‍പനയില്‍ പണം കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുശ്ശേരിഭാഗം ആര്‍ഷം വീട്ടില്‍ സാബു (33), കായംകുളം സ്വദേശിയായ ചെറുശ്ശേരിഭാഗം അരുണ്‍ നിവാസില്‍ അര്‍ജുന്‍ (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ചവറ വട്ടത്തറ കാവുവിള കിഴക്കേതറയില്‍ പ്രമോദിനെ (26) മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. ഹരിപ്പാടിന് സമീപത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനെത്തിയപ്പോള്‍ പണംകുറഞ്ഞതിനെപറ്റി സുനിലും പ്രമോദും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കരുനാഗപ്പള്ളി എ.സി.പി. സജീവിൻെറ നിർദേശപ്രകാരം ചവറ സ്റ്റേഷന് ഓഫിസര്‍ എച്ച്. അനില്‍കുമാര്‍, എസ്.ഐമാരായ സുധീഷ്, ആര്‍. രജീഷ്, ജൂനിയര്‍ എസ്.ഐ. ദിനേശ്, സി.പി.ഒ. അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.