കര്‍ഷകസമരം ഐക്യദാർഢ്യവുമായി പോസ്​റ്റ് ഓഫിസ് ധർണ

കരുനാഗപ്പള്ളി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കരുനാഗപ്പള്ളി ഹെഡ് പോസ്​റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്​ എന്‍. സുഭാഷ്‌ബോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം കെ.ജി. രവി, മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള, എന്‍. അജയകുമാര്‍, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, സൂര്യകുമാര്‍, ബോബന്‍ ജി. നാഥ്, പെരുമാനൂര്‍ രാധാകൃഷ്ണന്‍, കെ.ആര്‍. സന്തോഷ്ബാബു, പുള്ളിയില്‍ സലാം, കുട്ടപ്പന്‍പിള്ള, കുറ്റിയില്‍ ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: : Kl09.jpg കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ കോണ്‍ഗ്രസ്​ നിയോജകമണ്ഡലം കമ്മിറ്റി പോസ്​റ്റ്​ ഒാഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.