തിയറ്റർ ജീവനക്കാർക്ക്​ സാന്ത്വനമേകി എസ്​.ബി.ഐ

കൊല്ലം: പത്തുമാസമായി അടഞ്ഞുകിടക്കുന്ന സിനിമാ ശാലകളിലെ തൊഴിലാളികൾക്ക്​ കാരുണ്യ സ്​പർശവുമായി എസ്​.ബി.​െഎ. കോർപറേഷൻ പരിധിയിലെ അടഞ്ഞുകിടക്കുന്ന സിനിമ തിയറ്ററുകളിലെ എൺപതോളം ജീവനക്കാർക്കാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കൊല്ലം അസി. ​െപാലീസ്​ കമീഷണർ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ പ്രദീപ് ആർ. ചന്ദ്രൻ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നഗരത്തിലെ 34 ട്രാഫിക് വാർഡൻമാർക്കും ഭക്ഷ്യധാന്യകിറ്റുകൾ കൈമാറി. കൊല്ലം പ്രസ്​ക്ലബ് സെക്രട്ടറി ജി. ബിജു, ചീഫ് മാനേജർ ജയിംസ്​ എൻ.ജെ, സംഘടനാ ഭാരവാഹികളായ അനിൽശങ്കർ എസ്​., അഖിൽ എസ്​., അരുൺ എം.പി, തിയറ്റർ ജീവനക്കാരുടെ പ്രതിനിധി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കാപ്​ഷൻ kl14.jpg തിയറ്റർ ജീവനക്കാർക്ക്​ എസ്​.ബി.ഐ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു അറിയിപ്പ് ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽനിന്ന്​ വിധവ /അവിവാഹിത പെൻഷൻ വാങ്ങിവരുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ നാളിതുവരെയും പുനർവിവാഹം ചെയ്തിട്ടില്ലെ ന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫിസർ/ ഗസറ്റഡ് ഓഫിസർ) 21​ന് മുമ്പായി പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കേണ്ടതാ​െണന്ന് സെക്രട്ടറി അറിയിച്ചു. ദേവപ്രശ്നം ചാത്തന്നൂർ: ചിറക്കര കുളത്തൂർകോണം നാരായണത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ അഷ്​ടമംഗല ദേവപ്രശ്നം ആരംഭിച്ചു. ഇന്ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.