അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

ഓയൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിലായി. ഓയൂർ കരിങ്ങന്നൂർ പുത്തൻവിള ഉദയനിവാസിൽ രത്നരാജൻ (63) ആണ് അറസ്​റ്റിലായത്. ഓയൂർ കരിങ്ങന്നൂർ മേലവിളവീട്ടിൽ സാവിത്രി (78), മകൾ രജിത (54) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട്​ ഏഴോടെയാണ് സംഭവം. ഇരുവീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. മുറ്റമടിച്ചുകൊണ്ടിരുന്ന അമ്മയെയും മകളെയും രത്നരാജൻ അസഭ്യം പറഞ്ഞതാണ്​ ആക്രമണത്തിൽ കലാശിച്ചത്​. വാക്​തർക്കത്തിനിടയിൽ പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് സാവിത്രിയുടെ തോളിൽ അടിച്ചു. മകളുടെ തലയും അടിച്ചുപൊട്ടിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻബാബു, എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ രാജേഷ്, അനിൽ, ഗോപൻ, എസ്.സി.പി.ഒ മാരായ ഷിബുമോൻ, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അയ്യൻകാളി ജയന്തി കൊട്ടാരക്കര: കേരള പുലയർ മഹാസഭ താലൂക്ക് യൂനിയ​ൻെറ ആഭിമുഖത്തിൽ മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷവും കോവിഡ് -19 പ്രതിരോധ ഹോമിയോ മരുന്നുവിതരണവും നടത്തി. താലൂക്ക് യൂനിയൻ പ്രസിഡൻറ് ഹരിലാൽ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് മണക്കുന്നിൽ, സന്തോഷ് കുരീപ്പള്ളിക്കോണം എന്നിവർ സംസാരിച്ചു. ചടയമംഗലത്ത് 24 കേന്ദ്രങ്ങളിൽ ഹൈമാസ്​റ്റ്​ ലൈറ്റ് കടയ്ക്കൽ: ചടയമംഗലം നിയോജകമണ്ഡലത്തിൽ 24 കേന്ദ്രങ്ങളിൽ കൂടി ഹൈമാസ്​റ്റ്​ ലൈറ്റ് സ്ഥാപിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എയുടെ 2018-19 ലെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടയമംഗലം പഞ്ചായത്തിലെ നെട്ടേത്തറ, വെള്ളൂപ്പാറ, തെരുവിൻഭാഗം ഗുരുമന്ദിരം, കടയ്ക്കൽ പഞ്ചായത്തിലെ മുകുന്നേരി, ഇടത്തറ, ചായിക്കോട്, ഇളമ്പഴന്നൂർ പൊലീസ് മുക്ക്, ആനപ്പാറ, ചിതറ പഞ്ചായത്തിലെ മാടൻകാവ്, മന്ദിരംകുന്ന്, മടത്തറ കൊച്ചുകലുങ്ങ്, വെളിനല്ലൂർ പഞ്ചായത്തിലെ ചെങ്കൂർ, കാളവയൽ, ഇളമാട് പഞ്ചായത്തിലെ കൈതയിൽ, കുളഞ്ഞിയിൽ, കാരാളികോണം, ചിറമുക്ക്, കുമ്മിൾ പഞ്ചായത്തിലെ മുല്ലക്കര, തൃക്കണ്ണാപുരം ക്ഷേത്രം, ഇട്ടിവ പഞ്ചായത്തിലെ മുക്കട, ഷെഡ്മുക്ക്, തോട്ടംമുക്ക്, അലയമൺ പഞ്ചായത്തിലെ കുറവന്തേരി, നിലമേൽ പഞ്ചായത്തിലെ വെള്ളാംപാറ എന്നീ കേന്ദ്രങ്ങളിലാണ് ഹൈമാസ്​റ്റ്​ സ്ഥാപിച്ചത്. മുല്ലക്കര രത്നാകരൻ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ഉദ്​ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.