ഇന്‍റർനെറ്റ്​ ഫ്രാഞ്ചൈസി അസോ. സംസ്ഥാന സമ്മേളനം നാളെ

​കൊല്ലം: സംസ്ഥാനത്ത്​ വിവിധ സർവിസ്​ പ്രൊവൈഡർമാരുടെ ഇന്‍റർനെറ്റ്​ സേവനം വിതരണം ചെയ്യുന്ന ​ഫ്രാഞ്ചൈസി നടത്തിപ്പുകാരെ കോർത്തിണക്കി ഇന്‍റർനെറ്റ്​ ഫ്രാഞ്ചൈസി അസോസിയേഷൻ (ഐ.എഫ്​.എ) എന്ന പേരിൽ സംഘടന രൂപവത്കരിക്കുന്നു. സംഘടനയുടെ സംസ്ഥാനതല രൂപവത്കരണയോഗം തിങ്കളാഴ്ച കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. രാവിലെ 11ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ഇന്‍റർനെറ്റ്​ സേവന മേഖലയിലെ സ്വദേശ വിദേശ കുത്തകകളെ പ്രതിരോധിക്കുന്നതിനും തങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതുമാണ്​ സംഘടനയുടെ ലക്ഷ്യമെന്ന്​ വർക്കിങ്​ കമ്മിറ്റി പ്രസിഡന്‍റ്​ ആർ. സഞ്ജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉദ്​ഘാടനസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, കോർപറേഷൻ കൗൺസിലർ ടി.ജി. ഗിരീഷ്, ബി.എസ്​.എൻ.എൽ ജനറൽ മാനേജർ എം.എസ്. ഹരി, റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ജോയന്റ് ജനറൽ മാനേജർ അനൂപ് ജോസ് എന്നിവർ പ​ങ്കെടുക്കും. തുടർന്ന്​ ടെക്നിക്കൽ സെമിനാർ നടക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.സി. ജയേഷ്​, എ.ആർ. രാജേഷ്​, കെ. മുരളീധരൻ, ആർ. അനിൽകുമാർ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.