പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു

കൊട്ടാരക്കര: പുലമൺ മഹാത്മ റോഡിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉപയോഗശൂന്യമായ ഫ്രിഡ്ജ് ഉൾ​പ്പെടെയുള്ള ആക്രി പ്ലാസ്റ്റിക് വസ്​തുക്കൾ വൈകുന്നേരങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്നാണ് പരാതി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയുടെ പിറകിലായിട്ട് ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനാൽ പ്രദേശവാസികൾക്കും രോഗിക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. വ്യാപാരികൾ നിരവധിതവണ ഇത്തരത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്നവരെ നേരിൽകണ്ട് വിവരങ്ങൾ അറിയിച്ചുവെങ്കിലും തുടരുകയായിരുന്നു. ലൈസൻസ്​ മേളകൾ നടത്തണം (ചിത്രം) കൊട്ടാരക്കര: കേരള സംസ്​ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം ജില്ല സെക്രട്ടറി ഹുസൈൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിൽ എല്ലാമാസവും ലൈസൻസ്​ മേളകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്‍റ്​ കുളക്കട രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കുളക്കട രാജേന്ദ്രൻ (പ്രസി.), ജി. രവീന്ദ്രൻപിള്ള (സെക്ര.), രാധാകൃഷ്ണപിള്ള (ട്രഷ.), വേണുഗോപാൽ ഉണ്ണിത്താൻ (വൈ.പ്രസി.), ഗോപുകുമാർ (ജോ.സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.