ചിറ്റുമല: ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഭരണഘടന . ചിറ്റുമല ബ്ലോക്ക് അങ്കണത്തിൽ നടന്ന പരിപാടി പ്രസിഡന്‍റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഡി. ദിനേശ് അധ്യക്ഷതവഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ അനിൽകുമാർ, വികസനസമിതി അധ്യക്ഷ ഷീലാകുമാരി, ക്ഷേമസമിതി അധ്യക്ഷൻ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷഹന, മഠത്തിൽ സുനിൽ, ഉഷാകുമാരി, ബിന്ദു, ബെറ്റ്സി റോയി എന്നിവർ പങ്കെടുത്തു. ഗവ.എച്ച്.എസ് പണയിൽ സ്കൂളിൽനിന്നും പങ്കെടുത്ത ജോവിൻ ജെ. ജയിംസ്, അലീന ഫൈസി, സെന്‍റ് മാർഗരറ്റ് എച്ച്.എസിൽനിന്നുള്ള അർച്ചിത ലക്ഷ്മി, ആൻജീവ ജെ. ബിജു എന്നീ ടീമുകൾ ഒന്നാം സ്ഥാനം നേടി. സെന്‍റ് ആന്‍റണീസ് എച്ച്.എസിൽനിന്നുള്ള സിജോ എസ്. ജോൺസൺ, ഷിയോൺ ഷാജി എന്നിവർ രണ്ടാം സ്ഥാനവും നേടി. എം.എസ്. അനിൽകുമാർ, ഐ.സലിൽ കുമാർ എന്നിവർ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി. സെന്‍റ് മാർഗരറ്റ് ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയിലേക്ക് കുണ്ടറ: കാഞ്ഞിരകോട് സെന്‍റ് മാർഗരറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും സ്വാതന്ത്ര്യത്തിന്‍റെ 75ാം ദിനാഘോഷവും നടക്കും. വർണാഭമായ റാലിക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.