തീരദേശ ഹൈവേ കല്ലിടീൽ തടഞ്ഞു

ഓച്ചിറ: ആലപ്പാട് പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന തീരദേശ ഹൈവേയുടെ കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. തീരദേശ ഹൈവേ ഡി.പി.ആറോ ഭൂമിയുടെ ന്യായമായ വിലയോ പ്രഖ്യാപിക്കാതെ, പഞ്ചായത്തിനെ പോലും അറിയിക്കാതെ കല്ലിടുന്നു എന്നാരോപിച്ചാണ്​ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡൻറിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കല്ലിടീൽ തടഞ്ഞത്. വിശദമായ ഡി.പി.ആർ വന്നതിന് ശേഷം മാത്രമേ കല്ലിടാൻ അനുവദിക്കൂ എന്നാണ്​ പ്രതിഷേധക്കാരുടെ നിലപാട്​. അതുവരെ കല്ലിടീൽ നിർത്തിവെക്കാൻ തീരുമാനിച്ചു. തീരദേശ ഹൈവേ കടന്നുപോകുന്ന ഇരുവശങ്ങളിൽ ഉള്ള ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും യോഗം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 16ന്​ ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്തിട്ടു​െണ്ടന്ന് പ്രസിഡന്‍റ്​ യു. ഉല്ലാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.