ഡി.വൈ.എഫ്.ഐ പൊലീസ്​ സ്റ്റേഷൻ ഉപരോധിച്ചു

കുണ്ടറ: പെരിനാട് പഞ്ചായത്തിൽ നാല് ദിവസം മുമ്പ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ്​ സ്റ്റേഷൻ ഉപരോധിച്ചു. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ, ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി അരുൺ, പ്രസിഡന്‍റ് എസ്​. ശ്യാം, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, കാർത്തിക്, ജോമോൻ, റിജോ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന്​ (13-08) കരിക്കോട് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്: ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ നവതി ആഘോഷം -ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു.3.00 കണ്ണനല്ലൂർ എ.ആർ.സി സെന്‍റർ: കേരള മുസ്​ലിം ജമാഅത്ത് 'തഅദീബ് - 22' ജില്ല ശിൽപശാല - ഉച്ച.2.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.