കൊല്ലം: 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഗാനാലാപനം മത്സരവും ദേശഭക്തി ഗാനം ആലാപന മത്സരവും 14ന് രാവിലെ 9.30 മുതൽ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. എട്ട് മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷതവഹിക്കും. പ്രകാശനം ചെയ്തു കൊല്ലം: ബീന സജീവിന്‍റെ 'ഏകാന്തതയുടെ കടല്‍' കഥാസമാഹാരം അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്തു. ഡോ.പി.എസ്. ശ്രീകല പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ഡി. സുരേഷ് കുമാര്‍, ഡോ.സി. ഉണ്ണിക്കൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍, ഡോ. വസന്തകുമാര്‍ സാംബശിവന്‍, രാധാകൃഷ്ണന്‍ ചെറുവല്ലി, ആര്‍. അനില്‍കുമാര്‍, ബീന സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.