പ്രകൃതിയുടെ വൈവിധ്യം ഉൾക്കൊണ്ടാകണം വികസനം -മുല്ലക്കര

(ചിത്രം പുനലൂർ: മനുഷ്യന്‍റെ ജീവിതക്രമത്തിൽ പരിസ്ഥിതിയെ ഒഴിവാക്കിയുള്ള ജീവിതം സാധ്യമല്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ. സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി പുനലൂരിൽ സംഘടിപ്പിച്ച പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ മുൻമന്ത്രി കെ. രാജു മോഡറേറ്ററായിരുന്നു. തണൽ രക്ഷാധികാരി ശ്രീധരൻ രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. കേരളത്തിന്റെ പരിസ്ഥിതി ഭയപ്പെടുത്തുന്ന നിലയിലേക്ക് മാറുന്നതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കെടുതികൾ കേരളത്തിന്റെ ജനജീവിതത്തെ ഗൗരവമായി ബാധിക്കുന്നെന്നും മാറിമറിയുന്ന പരിസ്ഥിതി ഭയപ്പെടുത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്. സുപാൽ എം.എൽ.എ, ആർ. ലതാദേവി, എച്ച്. രാജീവൻ, കെ. സി. ജോസ്, എസ്. ബുഹാരി, ജി.ആർ. രാജീവൻ, സി. അജയപ്രസാദ്, ജൊബോയ് പെരേര, കെ. വാസുദേവൻ മണ്ഡലം സെക്രട്ടറിമാരായ ജെസി, അനിൽ, ലിജു ജമാൽ, എം. സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.