പത്തനാപുരത്ത്​ പൊലീസ് കണ്‍ട്രോള്‍ റൂം നിര്‍മാണം പുരോഗമിക്കുന്നു

പത്തനാപുരം: റൂറല്‍ ജില്ലയിലെ രണ്ടാമത്തെ പൊലീസ് കണ്‍ട്രോള്‍ റൂം നിര്‍മാണം പുരോഗമിക്കുന്നു. 87.55 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. നഗരമധ്യത്തിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് കണ്‍ട്രോള്‍ റൂം നിര്‍മിക്കുന്നത്. നിലവില്‍ കൊട്ടാരക്കരയില്‍ മാത്രമാണ് കണ്‍ട്രോള്‍ റൂമുള്ളത്. രണ്ട് ഘട്ടമായാണ് നിര്‍മാണം. ഒന്നാംഘട്ടത്തില്‍ 68.85 ലക്ഷവും, രണ്ടാം ഘട്ടത്തില്‍ 18.70 ലക്ഷത്തിന്‍റെയും ഭരണാനുമതിയാണ് ലഭിച്ചത്. കണ്‍ട്രോള്‍ റൂമിന് പുറമേ ലൈബ്രറി, വിശ്രമസ്ഥലം, പാര്‍ക്കിങ്​ സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയ ബഹുനില മന്ദിരമായാണ് നിര്‍മാണം. ഭാവിയില്‍ ഡിവൈ.എസ്‌.പി ഓഫിസ് കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് കെട്ടിടം യാഥാര്‍ഥ്യമാക്കുന്നത്. നഗരമധ്യത്തിൽ വര്‍ഷങ്ങള്‍ മുമ്പ്​ സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്ഥലത്താണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് ഓഫിസിന് സമീപം പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉയർന്നതോടെ നഗരമധ്യത്തിലെ കെട്ടിടം ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ്​ ഇവിടം പൊലീസ് എയ്ഡ്പോസ്റ്റാക്കി മാറ്റി ഹോം ഗാർഡുകളുടെ വിശ്രമകേന്ദ്രത്തിന് നല്‍കി. ഇവിടെ പൊലീസ് കണ്‍ട്രോള്‍ റൂം നിര്‍മിക്കുമെന്ന കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. പടം..... നിര്‍മാണം പുരോഗമിക്കുന്ന നഗരമധ്യത്തിലെ പൊലീസ് കണ്‍ട്രോള്‍ റൂം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.