പുനലൂർ: സി.പി.എം പഞ്ചായത്തംഗമായ മാമ്പഴത്തറ സലീം ബി.ജെ.പിയിൽ ചേർന്നതിനെതിരെ ആര്യങ്കാവിൽ സി.പി.എമ്മിൽ പ്രതിഷേധം ഉയരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആര്യങ്കാവിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി സലീമിന്‍റെ കോലം കത്തിച്ചു. പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതുവരെ വിവിധയിനത്തിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് സി.പി.എം നേതാക്കൾ സൂചിപ്പിച്ചു. സി.പി.എമ്മിനെ മാത്രമല്ല കഴുതുരുട്ടി വാർഡിലെ ജനങ്ങളെയും സലീം വഞ്ചിച്ചിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സലീമിനെ ബി.ജെ.പിക്കാർ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പാർട്ടിമാറ്റം സി.പി.എമ്മിലും പ്രശ്നങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. സി.പി.എമ്മിലൂടെ വളർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥാനങ്ങൾ വഹിച്ചതിനു ശേഷം പാർട്ടിവിട്ട് കോൺഗ്രസിലും ബി.ജെ.പിയിലും എത്തിയയാളെ പിന്നീട് ഉപാധികളില്ലാതെ സി.പി.എമ്മിൽ എടുത്തത് ഭിന്നതക്ക് ഇടയാക്കി. സി.പി.എം പുനലൂർ ഏരിയ സമ്മേളനത്തിലാണ് മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ സാന്നിധ്യത്തിൽ വീണ്ടും പാർട്ടിയിലേക്ക് സ്വീകരിച്ചത്. യു.ഡി.എഫിന്‍റെ നേതൃത്വത്തിലെ പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുംകൂടി ഉദ്ദേശിച്ചാണ് ബി.ജെ.പിയിൽനിന്നും സി.പി.എമ്മിലേക്ക് കൊണ്ടുവന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുത്തത്. ഇപ്പോൾ ഇതു നടന്നില്ലെന്നുമാത്രമല്ല പൊതുജനങ്ങളുടെ മുന്നിൽ സി.പി.എം അപഹാസ്യമാകേണ്ടിയും വന്നു. സ്വാതന്ത്യദിനം: ക്രോസ് കൺട്രി മത്സരം പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്യദിനാഘോഷത്തിന്‍റെ ഭാഗമായി ആൺ-പെൺ വിഭാഗങ്ങൾക്ക് ശനിയാഴ്ച വൈകീട്ട് നാലിന് ക്രോസ് കൺട്രി മത്സരം നടത്തും. പുരുഷന്മാർക്ക് അഞ്ചൽ അഗസ്ത്യക്കോടും സ്ത്രീകൾക്ക് കരവാളൂരിൽനിന്നു തുടങ്ങി പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ സമാപിക്കും. ആദ്യമൂന്നു സ്ഥാനക്കാർക്ക് 2001, 1001, 501 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഫിനിഷിങ് പോയന്‍റിൽ എത്തുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 11ന് മുമ്പായി അറിയിക്കണമെന്ന് സംഘാടക സമിതി ചെയർമാനും തഹസിൽദാറുമായ കെ.എസ്. നസിയായും ജനറൽ കൺവീനർ വി. വിഷ്ണുദേവും അറിയിച്ചു. ഫോൺ: 9388030862
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.