കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനാപുരം: വിദ്യാര്‍ഥികള്‍ക്ക് ചെറുപൊതികളായി കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവിനെ പൊലീസ് പിടികൂടി. പത്തനാപുരം പുത്തൻവിള പുരയിടം വീട്ടിൽ സജിൻ ഖാനാണ് പിടിയിലായത്. ഇയാളില്‍ നിന്ന്​ 1.14 കിലോ കഞ്ചാവും കണ്ടെത്തി. പ്രതി കുറച്ചുനാളായി കച്ചവടം നടത്തിവരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം വീടിനു സമീപത്തുനിന്ന്​ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പത്തനാപുരം ഐ.എസ്.എച്ച്.ഒ ജയകൃഷ്‌ണന്‍റെ നേതൃത്വത്തിൽ എസ്.ഐ മോഹനൻ, എ.എസ്‌.ഐ ശ്രീലാൽ, ഷഹീർ, ഷൈജു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം......സജിന്‍ഖാന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.