വീട് പണിക്കുള്ള കമ്പി മോഷ്ടിച്ച യുവാവ് പിടിയിൽ

ചവറ: വീട് പണിക്കായി കൊണ്ടുവന്ന കമ്പി മോഷ്ടിച്ച യുവാവ് പിടിയിൽ. ചവറ പുറത്തോടില്‍ തറയില്‍ വിശാഖ് (ഉണ്ണി24) നെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ കൃഷ്ണന്‍ നടക്ക് സമീപം പുതിയതായി പണിഞ്ഞു കൊണ്ടിരിക്കുന്ന വീടിനായി കൊണ്ടുവന്ന കമ്പി പലപ്പോഴായി ആളില്ലാത്ത സമയത്ത് മോഷ്ടിക്കുകയായിരുന്നു. ഇത്തരത്തില്‍ 1300 കിലോ തൂക്കം വരുന്ന കമ്പിയാണ് മോഷണം പോയത്. കമ്പി മോഷണം പോകുന്നത്​ വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കാമറ സ്ഥാപിച്ചു. തുടര്‍ന്ന് നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളിൽ വിശാഖ് കമ്പി മോഷ്ടിക്കുന്നതായി കണ്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചവറയില്‍ വെച്ച് സി.ഐ വിപിന്‍ കുമാറിന്‍റെ നേതൃത്വത്തിൽ വിശാഖിനെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ എ. നൗഫല്‍, ജിബി, വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉഷ, സി.പി.ഒ ഹരിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.